"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്ക്കറ്റിലെ ഇന്ത്യൻ എംബസിയിൽ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ ബിരുദ ധാരികളായിരിക്കണം. ഇംഗ്ലീഷ്, അറബ് ഭാഷകളിൽ മികച്ച പരിജ്ഞാനവും, കംപ്യുട്ടർ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടപെടാനുള്ള കഴിവും നിർബന്ധമാണ്. അപേക്ഷകന് കാലാവധിയുള്ള ഒമാൻ റെസിഡൻസി വിസയുണ്ടായിരിക്കണം. തുടക്ക ശമ്പളം പ്രതിമാസം 335 റിയാൽ. പ്രായ പരിധി – 2020 ഒക്ടോബർ 1 ന് 35 വയസ്സിൽ കൂടരുത്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി – 2020 ആഗസ്റ്റ് 31