മസ്കറ്റ് KMCC അൽകൂദ് ഏരിയ കമ്മിറ്റി ബൗഷർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ 8/8/2020 ന് രക്തദാന ക്യാമ്പ് നടത്തി. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയായിരുന്നു രക്തദാനം. കഴിഞ്ഞ ആഴ്ച ഒമാൻ ദേശീയ ദിനപത്രം ഒമാൻ ഒബ്സെർവർ റിപ്പോർട്ട് ചെയ്ത വാർത്തയെ തുടർന്ന് അൽകൂദ് KMCC ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രെജിസ്ട്രേഷൻ ആരംഭിക്കുകയും 30 പേർക്കുള്ള രെജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തു. ഇങ്ങനെ രജിസ്റ്റർ ചെയ്ത 30 പേർ ആദ്യ ഘട്ട എന്ന രീതിയിൽ 8/8/2020 ന് രക്തം ദാനം ചെയ്തു. കൊറോണ കാരണം പലരും ഭയത്തോടെ വീട്ടിൽ അടങ്ങിയിരിക്കുന്ന സമയത്ത്, രക്ത ദാനത്തെ ഭയത്തോടെ കാണുന്ന ഈ സമയത്ത് സധൈര്യം മുന്നോട്ടു വന്ന രക്തദാതാക്കളെ അൽകൂദ് KMCC നേതാക്കൾ അഭിനന്ദിച്ചു. രക്തദാനത്തിനായ് മൊബേല KMCC യിൽ നിന്നും എത്തിയ അനസുദീൻ കുറ്റ്യാടി, ആസിഫ്, സജീർ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. ഭാരവാഹികൾ മാതൃക കാണിക്കുക എന്ന ഉദ്ദേശത്തോടെ ആദ്യഘട്ടത്തിൽ ശാരീരിക പ്രശ്നങ്ങൾ ഇല്ലാത്ത മുഴുവൻ ഭാരവാഹികളും കുടുംബാങ്ങങ്ങളും രക്തദാനത്തിൽ പങ്കാളികളായി. ഇനിയും ഇടവിട്ട വാരാന്ത്യങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.. ഇൻഷാ അല്ലാഹ്,, താല്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. രക്തദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് അബ്ദുൽ ഹമീദ് പേരാമ്പ്ര, ജനറൽ സെക്രട്ടറി ടി പി മുനീർ ട്രഷറർ ഷാജഹാൻ തായാട്ട് മറ്റു ഭാരവാഹികളായ
ഷാഹുൽ ഹമീദ് കോട്ടയം, റാഫി വലിയകത്ത്, അബ്ദുൾ ഷുക്കൂർ നിദാൽ, MK ഹമീദ് കുറ്റിയാടി, റാഫി വലിയകത്ത്, മുജീബ് മുക്കം, അബൂബക്കർ ഫലാഹി, ഹക്കീം പാവറട്ടി, ഫൈസൽ മുണ്ടൂർ, ഷബീർ തൃക്കരിപ്പൂർ, ആഷിക് പട്ടാമ്പി, സുഹൈൽ കായക്കൂൽ, ജാബിർ മെയ്യിൽ എന്നിവർ നേതൃത്വം നൽകി