പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ ഫൈസൽ എളേറ്റിൽ ആണ് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചത്.

ഒമാൻ കെ.എം.സി.സി സൈബർ വിംഗ്‌ “പെരുന്നാൾ പിറ്റേന്ന്” എന്ന പേരിൽ സംഘടിപ്പിച്ച ഓൺലൈൻ ഇശൽ പ്രോഗ്രാമിൽ പെർഫോം ചെയ്ത കൊച്ചു ഗായിക നജാ ഷരീഫിന്‌ സൈബർ വിംഗ്‌ ഏർപ്പെടുത്തിയ പ്രോത്സാഹന സമ്മാനം മാപ്പിള കലാ രംഗത്തെ കുലപതി ഫൈസൽ എളേറ്റിൽ സമ്മാനിച്ചു. 10001 രൂപയും പ്രശസ്തി പത്രവുമാണ്‌ ഒമാൻ കെ.എം.സി.സി സൈബർ വിംഗ്‌ സമ്മാനിച്ചത്‌. കോഴിക്കോട്‌ നടുവണ്ണൂർ സ്വദേശിനിയായ നജ അരിക്കുളം ഹൈസ്കൂളിൽ പത്താം ക്ലാസ്‌ വിദ്യാർത്ഥിനിയാണ്‌.

ബലി പെരുന്നാളിന്റെ പിറ്റേ ദിവസമായ ആഗസ്ത് ഒന്നിന് സൈബർ വിങ് ഒമാന്റെ ഫേസ്ബുക് പേജിൽ നജാ നടത്തിയ മാപ്പിളപ്പാട്ടു ലൈവ് പ്രോഗ്രാം വൈറൽ ആയിരുന്നു. 30K യിലധികം പേരാണ് നജയുടെ ലൈവ് മാപ്പിളപ്പാട്ടു പ്രോഗ്രാം സൈബർ വിങ്ങിലൂടെ വീക്ഷിച്ചത്. 

തുടർന്ന് സൈബർ വിങ് അഡ്മിൻ മാരായ ഫൈസൽ വാണിമേൽ. യാക്കൂബ് തിരൂർ, ഫിറോസ് പരപ്പനങ്ങാടി, മുനീർ വാണിമേൽ, ഫൈസൽ വൈക്കം , ഷാഹിദലി വയനാട്. തുടങ്ങിയവർ ചേർന്ന് നാട്ടിൽ നജയ്ക്കുള്ള സമ്മാനം പ്രശസ്ത മാപ്പിളപ്പാട്ട് കുലപതിയെ കൊണ്ട് തന്നേ നല്കിക്കുക ആയിരുന്നു.

കോവിഡ് നെ കുറിച്ച് നജാ ഷെരീഫ് അവതരിപ്പിച്ച മനോഹരമായ വൈറൽ ഗാനം കാണാം

 

I love this kids coding concept by WhiteHat Jr–and thought it would be great for your Kid! – Get an exclusive FREE Trial Class using my unique link:

https://code.whitehatjr.com/trial/register?ref=RAF1917938

Leave a Reply

Your email address will not be published. Required fields are marked *