മസ്‌കറ്റ്: രാജ്യവ്യാപക ലോക്ക്ഡൗണ് വൈകീട്ട് 7 മണിക്ക് തുടങ്ങിയതോടെ,
റോയൽ ഒമാൻ പോലീസുമായി ഏകോപിപ്പിച്ച് സുൽത്താൻ സായുധ സേന രാജ്യത്തെ എല്ലാ ഗവർണറേറ്റുകളും അടച്ചു.
ഓരോ ഗവർണറേറ്റുകളുടെയും എൻട്രി, എക്‌സിറ്റ് മേഖലകളിൽ ചെക്ക്‌പോസ്റ്റുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.എന്നാൽ ഗവർണറേറ്റുകൾക്ക് അകത്ത് ചെക്ക്പോസ്റ്റുകൾ ഉണ്ടാകില്ല.ദാർസൈറ്റിലും,ഹമ്രിയയിലും
ചെക്ക്പോസ്റ്റുകൾ പുനസ്ഥാപിക്കുമെന്ന വാർത്ത ROP നിരാകരിച്ചു.
ഓഗസ്റ്റ് 8 വരെ എല്ലാ ദിവസവും വൈകീട്ട് 7 മുതൽ രാവിലെ 6 മണി വരെയാണ് പൂർണ യാത്രാ നിരോധനം.വാണിജ്ജ്യ സ്ഥാപനങ്ങളും ഈ സമയം അടച്ചിടും.
ലോക്ക് ഡൗണ് ഭാഗമായി, കോവിഡ് -19 കേസുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നതിൽ സർക്കാരിനെ പിന്തുണയ്ക്കാൻ റോയൽ ഒമാൻ പോലീസ് എല്ലാവരോടും ആവശ്യപ്പെട്ടു.
യാത്രാ നിരോധന സമയത്ത് വൈകുന്നേരം 7 മുതൽ രാവിലെ 6 വരെ ഓരോ ഗവർണറേറ്റുകളിലും പട്രോളിംഗ് ശക്തമാക്കുമെന്ന് ആർഒപി അറിയിച്ചു. ഈ സമയത്ത് കാൽനടയാത്രയും ഗതാഗത നീക്കവും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ലോക്ക് ഡൗണ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ 100 റിയാൽ പിഴ ചുമത്തും.
I love this kids coding concept by WhiteHat Jr–and thought it would be great for your Kid! – Get an exclusive FREE Trial Class using my unique link:
രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ യാതൊരു കാരണവശാലും പുറത്തിറങ്ങി നടക്കരുത് .. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് 100 റിയാൽ ആയിരിക്കും പിഴ .. രാത്രി 7 മണിക്കുള്ളിൽ നിങ്ങൾ റൂമുകളിൽ എത്തുക . കടകളും സ്ഥാപനങ്ങളും രാത്രി 7 മണിക്ക് മുമ്പ് തന്നെ അടക്കാൻ ശ്രദ്ധിക്കുമല്ലോ…പകൽ സമയത്ത് വ്യാവസായിക വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും . ഗവർണറേറ്റ് തമ്മിൽ യാത്രാവിലക്ക് ഉണ്ട് .ഈ ദിവസങ്ങളിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തവർ ചെക്ക് പോയിന്റുകളിൽ പാസ്പോർട്ടും ടിക്കറ്റും കാണിക്കുക …റോയൽ ഒമാൻ പോലീസിൻറെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക…..കോവിഡിന്റെ വ്യാപനം തടയാനുള്ള സുപ്രീം കമ്മറ്റിയുടെ ഉദ്യമത്തിൽ നമുക്കും പങ്കുചേരാം……