ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ അപേക്ഷ നൽകണം

കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയടക്കം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിൽ റസിഡൻറ് വിസയുള്ളവർക്ക് തിരികെ വരാൻ അനുമതി നൽകി തുടങ്ങി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലാണ് അനുമതിക്കായി അപേക്ഷ നൽകേണ്ടത്

തൊഴിൽ വിസയിലുള്ളവർക്ക് പുറമെ ഫാമിലി ജോയിനിങ് വിസയിലുള്ളവർക്കും തിരികെ വരുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കാവുന്നതാണ്. …

നാട്ടിൽ നിന്ന് ഒമാനിലേക്ക് വരേണ്ടവർ Ministry of foreign affairs (MOFA) നിന്ന് അപ്പ്രൂവൽ എടുക്കാം .അപ്പ്രൂവൽ ലഭിക്കുന്നവർക്ക് നാട്ടിൽ നിന്ന് വരാൻ സാധിക്കും ….
CONSULAR@MOFA.GOV.OM ഇന്ന ഇമെയലിൽ ആണ് അപ്ലിക്കേഷൻ കൊടുക്കേണ്ടത് ….

നിങ്ങളുടെ കമ്പനികളുടെ (Hospitals ,Private comapanies) പ്രതിനിധികൾ ഇമെയിൽ അയക്കുമ്പോൾ നാട്ടിൽ നിന്ന് അടിയന്തരമായി നിങ്ങളെ കൊണ്ടുവരേണ്ട സാഹചര്യം ..നിങ്ങളുടെ പാസ്പോര്ട്ട് ,വിസ , റസിഡന്റ് കാർഡ് കോപ്പികൾ എന്നിവ ഇമെയിലിൽ ഉൾപ്പെടുത്തുക.

നിലവിലെ സാചര്യത്തിൽ MOFA യുടെ അപ്പ്രൂവൽ ഉള്ളവർക്ക് മാത്രമേ നാട്ടിൽ നിന്ന് വരാൻ സാധിക്കുകയുള്ളു …

അപ്പ്രൂവൽ ലഭിക്കുന്നവരുടെ വിവരങ്ങൾ MOFA ഇന്ത്യൻ എംബസിക്കു കൈമാറും .എംബസ്സി എയർ ഇന്ത്യക്കു ഈ ലിസ്റ്റ് കൊടുക്കും.

എയർഇന്ത്യ എക്സ്പ്രസ് 220 റിയാൽ മുതൽ 230 റിയാൽ വരെയാണ് ഒരു ടിക്കറ്റിന് ഇൗടാക്കുന്നത്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അപേക്ഷകൾക്കാണ് വിദേശകാര്യ മന്ത്രാലയം പൊതുവെ മുൻഗണന നൽകുന്നത്. ഇതോടൊപ്പം ലോക്ഡൗണിൽ നാട്ടിൽ കുടുങ്ങിയ കുട്ടികളടക്കം ഫാമിലി വിസയിലുള്ളവരുടെ അപേക്ഷകളും പരിഗണിക്കുന്നുണ്ട്….

ഒമാൻ എയർ വഴിക്കും വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിക്ക് ശ്രമിക്കാവുന്നതാണ്. അനുമതി ലഭിക്കുന്ന പക്ഷം സർവീസ് ചാർജായി അമ്പത് റിയാൽ നൽകേണ്ടി വരും. ഇന്ത്യയിലേക്ക് ചാർേട്ടഡ് സർവീസായി വന്ന് മടങ്ങുന്ന ഒമാൻ എയർ വിമാനങ്ങളിലായിരിക്കും ഇവർക്ക് മടങ്ങാനായി സാധിക്കുക. ഇതിന് പുതുതായി ടിക്കറ്റ് എടുക്കേണ്ടിയും വരും. ഒമാൻ എയർ വഴി അനുമതിക്ക് ശ്രമിക്കുന്നവർ പാസ്പോർട്ടും റസിഡൻറ് കാർഡ് കോപ്പിയും infomct@omanair.com എന്ന വിലാസത്തിൽ ഇമെയിലായി നൽകണം. അനുമതി സംബന്ധിച്ച മറുപടി അഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *