കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുമ്പോഴും പൊതു സ്ഥലങ്ങൾ, തെരുവുകൾ, റെസിഡൻഷ്യൽ ഏരിയകൾ, വാദികൾ, ബീച്ചുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ ഒരു കാരണവശാലും സംഘം ചേരരുതെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

ഇത്തരത്തിലുള്ള ഒത്തു കൂടലുകളിലൂടെ രാജ്യത്ത് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഒമാൻ പൗരൻമാർക്കിടയിൽ വൈറസ് വ്യാപന നിരക്ക് ക്രമാതീതമായി ഉയരുന്നത് ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയാണെന്നാണ് കണ്ടെത്തൽ.

നിയന്ത്രണങ്ങൾ ലംഘിച്ച് കായിക മത്സരങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും കർശനമായ നടപടികളുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഈ വിഷയത്തിൽ നടപടിയെടുത്തിരുന്നു.

ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്നവർക്കെതിരെ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള നിരക്കിൽ പിഴ ഈടാക്കുകയും, കർശനമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *