Facebook Youtube കാറിനുള്ളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഫേസ് മാസ്ക്കുകൾ നിർബന്ധമല്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. എന്നാൽ വാഹനത്തിനുള്ളിൽ ഡ്രൈവറല്ലാതെ മറ്റാരെങ്കിലും യാത്ര ചെയ്യുകയും, ഇവർ ഒരേ കുടുംബത്തിൽ (വീട്ടിൽ ) ഉള്ളവരുമല്ലെങ്കിൽ മുഴുവൻ ആളുകളും നിർബന്ധമായും സുരക്ഷാ മാസ്ക്കുകൾ ധരിക്കേണ്ടതാണ്. ഇവരെല്ലാവരും ഒരേ വീട്ടിൽ നിന്നുള്ളവരാണെങ്കിൽ വാഹനത്തിനുള്ളിൽ മാസ്ക്കുകൾ ധരിക്കേണ്ടതില്ല. എന്നാൽ പൊതു ഇടങ്ങളിലും, പൊതു ഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുമ്പോൾ മുഴുവൻ ആളുകളും നിർബന്ധമായും സുരക്ഷാ മാസ്ക്കുകൾ ധരിക്കണം. ഇത് പാലിക്കാത്തവർക്ക് 100 റിയാൽ വീതം പിഴ ഈടാക്കുന്നതാണ്. Facebook Youtube Post navigation കോവിഡ് -19: സർക്കാർ ഓഫീസുകളിൽ 30% ജീവനക്കാർക്ക് മാത്രം അനുമതി പൊതു ഇടങ്ങളിൽ സംഘം ചേരുന്നത് പൂർണമായും ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ് ; നടപടികൾ കർശനമാക്കും