"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ അഞ്ചാമത്. അന്താരാഷ്ട്ര ഡാറ്റ ബേസ് സ്ഥാപനമായ നുംബിയോ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 79.38 സേഫ്റ്റി ഇൻഡക്സ് സ്കോർ ആണ് ഒമാന് ലഭിച്ചിട്ടുള്ളത്. 20.62 ആണ് സുൽത്താനേറ്റിലെ ക്രൈം ഇൻഡക്സ് സ്കോർ. ലോകത്തിലെ 133 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. പട്ടികയിൽ ഖത്തർ, തായ്‌വാൻ, യു.എ.ഇ, ജോർജിയ എന്നീ രാജ്യങ്ങളാണ് ഒമാന് മുന്നിലുള്ളത്.