"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായുള്ള റീപാട്രിയേഷൻ സർവീസുകളുടെ അടുത്ത ഘട്ടം പ്രഖ്യാപിച്ചു. 7 വിമാനങ്ങളാണ് ഈ ഘട്ടത്തിൽ കേരളത്തിലേക്ക് സർവീസ് നടത്തുക. ഇതിൽ 6 വിമാനങ്ങൾ മസ്‌ക്കറ്റിൽ നിന്നും, ഒരെണ്ണം സലാലയിൽ നിന്നുമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് 2 വിമാനങ്ങൾ വീതവും, കണ്ണൂരിലേക്ക് ഒരു വിമാനവുമാകും ഉണ്ടാകുക. കണ്ണൂരിലേക്കുള്ള സർവീസ് സലാലയിൽ നിന്നുമാണ് പുറപ്പെടുക.