ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം പ്രൈവറ്റ് സെക്ടർ കമ്പനികൾക്ക് കർശന മുന്നറിയിപ്പു നൽകി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും, നിർദ്ദേശങ്ങളും പാലിക്കാത്ത പ്രൈവറ്റ് സെക്ടർ കമ്പനികൾക്ക് 500 റിയാൽ വരെ പിഴയായി ഈടാക്കുമെന്ന് ഗവൺമെന്റ് കമ്മ്യുണിക്കേഷൻ സെന്റർ അറിയിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. റോയൽ ഒമാൻ പോലീസ്, മറ്റ് സായുധ സേനകൾ തുടങ്ങിയവർക്കാകും പരിശോധന ചുമതല. നിയന്ത്രണങ്ങൾ വീണ്ടും ലംഘിക്കുന്നവർക്ക് പിഴ തുക ഇരട്ടിയാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പിഴ ഈടാക്കുന്ന ലംഘനങ്ങൾ താഴെ ചേർത്തിരിക്കുന്നു :

1) ജീവനക്കാരുടെ അറ്റൻഡൻസ്, എൻട്രി /എക്സിറ്റ് സമയങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്താതിരിക്കുക.

2) തൊഴിൽ ഇടങ്ങളിലോ, പൊതു ഗതാഗത സംവിധാനങ്ങളിലോ സുരക്ഷാ മാസ്‌ക്കുകൾ ഉപയോഗിക്കാതിരിക്കുക .

3) തൊഴിൽ ഇടങ്ങളിൽ 60% ആൽക്കഹോൾ കണ്ടന്റിൽ താഴെയുള്ള സാനിട്ടൈസറുകൾ ഉറപ്പു വരുത്താതെയിരിക്കുക.

4) ജീവനക്കാരുടെ ശരീര താപനില പരിശോധിക്കാതിരിക്കുക / ഈ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരിക്കുക / ഇതിനുള്ള സംവിധാനങ്ങൾ ഉറപ്പു വരുത്താതിരിക്കുക.

5) ശാരീരിക ബുദ്ധിമുട്ടുകൾ (ചുമ, ശ്വാസതടസ്സം മുതലായവ ) ഉള്ള ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരിക്കുക / ബന്ധപ്പെട്ട അധികൃതരെ വിവരങ്ങൾ അറിയിക്കാതിരിക്കുക.

6) കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ (പ്രത്യേക കോൺടാക്ട് നമ്പർ മെയിൽ ഐഡി മുതലായവ ) ഇല്ലായിരിക്കുക.

7) തൊഴിലിടങ്ങൾ, തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ, ഡൈനിങ്ങ് ഹാളുകൾ, ഗതാഗത സംവിധാനങ്ങൾ, തൊഴിലാളികൾ ഒത്തു ചേരാനിടയുള്ള മറ്റ് ഇടങ്ങൾ എന്നിവയിൽ കൃത്യമായ സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാതിരിക്കുക.

8) തൊഴിലിടങ്ങൾ, തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൃത്യമായ കോവിഡ് ജാഗ്രത മുന്നറിയിപ്പുകൾ (പോസ്റ്ററുകൾ ) ഉറപ്പു വരുത്താതിരിക്കുക.

9) തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ മതിയായ വേസ്റ്റ് കണ്ടൈനറുകൾ സ്ഥാപിക്കാതിരിക്കുക.

10) പണിസാധനങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവ കൃത്യമായി സാനിട്ടൈസ്‌ ചെയ്യാതിരിക്കുക.

11) തൊഴിലാളികൾക്ക് മതിയായ കോവിഡ് ജാഗ്രത അറിയിപ്പുകൾ നൽകാതിരിക്കുക.


12) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മറ്റേതെങ്കിലും നിയന്ത്രങ്ങൾ ലംഘിക്കുക.


മറ്റ് പിഴകൾ :

1) ഓരോ സ്ഥാപനങ്ങൾക്കും അവയുടെ പ്രവർത്തന സ്വഭാവമനുസരിച്ച് കൃത്യമായ കോവിഡ് പ്രതിരോധ പ്ലാൻ ഉണ്ടായിരിക്കണം. ഇത് നടപ്പിലാക്കാത്തവർക്ക് 300 റിയാൽ ആകും പിഴയായി ഈടാക്കുക.

2) തൊഴിൽ ഇടങ്ങളിലും, തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും മതിയായ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടില്ലെങ്കിൽ 500 റിയാൽ പിഴ ഈടാക്കും

Vande Bharat Mission Phase4

Leave a Reply

Your email address will not be published. Required fields are marked *