രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴ തുടരുന്നു. സുഹാർ, ഇബ്രി, ഹംറ, മഹ്ദ തുട ങ്ങിയ കൂടുതൽ മേഖലക ളിൽ ഇന്നലെ മഴ ലഭിച്ചു. വാദികൾ നിറയുകയും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തു. നിരവധി ഭാ ഗങ്ങളിൽ ആലിപ്പഴ വർഷ വുമുണ്ടായി. വെള്ളിയാഴ്ച മുതലാണ് രാജ്യത്ത് മഴ ലഭിച്ചു തുടങ്ങിയത്.
ശനിയാഴ്ച യും ഞായറാഴ്ചയും കൂടു തൽ ഭാഗങ്ങളിൽ ഇടിയോടുകൂടി മഴയെത്തി. നഖൽ, റുസ്താഖ്, അവാബി, സമാ ഈൽ, ആമിറാത്ത്, ഖുറി യാത്ത്, വാദി ബനീ ആഫി തുടങ്ങിയ പ്രദേശങ്ങളിലാ ണ് ശക്തമായ മഴ ലഭിച്ച ത്. വിവിധ ഭാഗങ്ങളിൽ കാറ്റും ശക്തമായിരുന്നു.
തലസ്ഥാന ഗവർണറേറ്റിൽ അടക്കം ഒമാന്റെ വിവിധ മേഖലകളിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യതയു ണ്ടെന്ന് കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കൻ ബാത്തിന, ദാഖിലിയ , അൽ ഹജർ പർവതനിര കൾ എന്നിവിടങ്ങളിൽ മഴ തുടരും. ഈ മേഖലയിൽ അന്തരീക്ഷ താപനിലയി ലും കുറവ് രേഖപ്പെടുത്തി.
വേനൽ ചൂടിൽ ആശ്വാ സ മായി എത്തിയ മഴ ആസ്വദിക്കാൻ നിരവധി പേരാണ് പുറത്തിറങ്ങിയത്. തണുത്ത കാറ്റും ആലിപ്പഴ വർഷവും മഴയെ കൂടുതൽ മനോഹരമാക്കി. ആലിപ്പഴം ശേഖരിക്കുന്ന ചിത്രങ്ങൾ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ചിത്രങ്ങൾക്ക് കടപ്പാട് വെതർ ഒമാന്യ
https://instagram.com/weatheromanya?igshid=YmMyMTA2M2Y=