പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ നമസ്കാരം ഇന്ന് നടക്കും

മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ ബഹുമാനപ്പെട്ട, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ നമസ്കാരവും പ്രത്യേക പ്രാർത്ഥനയും ഇന്ന് നടക്കും . മസ്കറ്റ്‌ KMCC യും മസ്കറ്റ് സുന്നി സെന്ററും സംയുക്തമായി നടത്തുന്ന മയ്യിത് നിസ്കാരം രാത്രി 7:40 നു റൂവി ഖാബൂസ്‌ മസ്ജിദിൽ വെച്ചായിരിക്കും നടക്കുക. ജനാസ നമസ്കാരത്തിന് ശേഷം അനുശോചന യോഗം രാത്രി 8:30നു റൂവി ഹൈസ്ട്രീറ്റിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വെച്ച് ചേരും

വിട പറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ബഹു: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ നിസ്കാരവും പ്രത്യേക പ്രാർത്ഥനയും മസ്കറ്റ് കെ.എം.സി.സി അല്‍ഖൂദ് ഏരിയ കമ്മിറ്റിയുടെയും അല്‍ഖൂദ് സുന്നി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന്‌ 07/3/2022 തിങ്കൾ ഇശാഅ് നമസ്കാര ശേഷം 8 മണിക്ക് അല്‍ഖൂദ് ബാബില്‍ മസ്ജിദില്‍ വെച്ച് നടക്കുന്നു.

മയ്യിത്ത് നമസ്കാരവും പ്രാർത്ഥനാ സദസ്സും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള മയ്യിത്ത് നമസ്കാരവും,പ്രാർത്ഥനാ സദസ്സും ഇന്ന് (07 -03-2022 തിങ്കൾ) രാത്രി കൃത്യം 9.00 മണിക്ക്
മബേല ബി.പി മസ്ജിദിൽ വെച്ച് നടക്കുന്നു. Mabelah KMCC.

മയ്യിത്ത് നമസ്കാരം. ബഹുമനപ്പെട്ട തങ്ങളുടെ മയ്യിത്ത് നമസ്കാരം ഇന്നലെ (06/03/2022) രാത്രി 11 മണിക്ക് റവാസ് മസ്ജിദിൽ (ചൗക്കിലെ മസ്കത് ഫാർമസിക് പിറക് വശം) വെച്ച് സലാല കേരള സുന്നി സെന്ററും , സലാല കേ.എം.സി.സി യും സംയുക്തമായി നടത്തി

മാബേല ശിഹാബ് തങ്ങൾ സ്മാരക ഖുർആൻ മദ്രസ്സ യിലെ അധ്യാപകരും വിദ്യാർത്ഥികളും 8/03/2022 ചൊവ്വാഴ്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന സംഗമം സംഘടിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *