കേരള രജിസ്ട്രേഷൻ വാഹനത്തിലാണ് മല്ലു ട്രാവലർ ഒമാനിലെത്തിയത്
മല്ലു ട്രാവലർ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത യൂട്യൂബർ ശാക്കിർ സുബുഹാൻ മസ്കറ്റിലെത്തി. പറക്കും തളിക എന്ന് പേര് ഇട്ടിരിക്കുന്ന കേരള രജിസ്ട്രേഷൻ കാറിലാണ് ശാക്കിർ ആദ്യം യുഎഇ യില്‍ നിന്നും കസബിലെത്തിയത്. കസബിൽ നിന്നും ഫെറിയിൽ വാഹനം കയറ്റി ഇന്നലെ മസ്കത്തിൽ എത്തി.
ഒമാൻ ടൂറിസം വകുപ്പിൻ്റെ അതിഥി ആയിട്ടാണ് താൻ എത്തിയതെന്നും അതുകൊണ്ട് ടൂറിസം വകുപ്പിൻ്റെ പ്രത്യേക അനുമതിയോടെയാണ് വലതു വശത്ത് ഡ്രൈവിംഗ് സീറ്റ് ഉള്ള ഇന്ത്യൻ വാഹനത്തിന് ഒമാനിൽ ഓടിക്കാൻ അനുമതി ലഭിച്ചതെന്നും ശാക്കിർ തൻ്റെ യൂട്യൂബ് വീഡിയോയിലൂടെ പറയുന്നു.
ഭാര്യയും കുട്ടികളും ഉൾപ്പെടെയാണ് ഇത്തവണ മല്ലുവിൻ്റെ ലോക സഞ്ചാരം. ഒന്നര വർഷം നീണ്ടുനിൽക്കുന്ന യാത്ര ദുബൈയിൽ നിന്നുമാണ് ആരംഭിച്ചത്. അതിൻ്റെ തുടർച്ചയായാണ് ഒമാനിൽ എത്തിയത്.