കോവിഡ് മഹാമാരി കാലഘട്ടങ്ങളിൽ പൊതു സമൂഹത്തിനു വേണ്ടി അഹോരാത്രം സേവന രംഗത്ത് സ്തുത്ത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച് പ്രവാസ സമൂഹത്തിന്റെ കയ്യടി നേടിയതിനുള്ള ആദരം മസ്കറ്റ് കെഎംസിസിക്ക് ലഭിച്ചു.
ഇന്നലെ (17/01/22)വൈകിട്ട് മസ്കറ്റ്,റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ സദസ്സിൽ മീഡിയവണിന് വേണ്ടി പ്രവാസ സമൂഹത്തിന്റെ അഭിമാനമായ ഡോക്ടർ ഗൾഫാർ മുഹമ്മദലി സാഹിബിൽ നിന്നും മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിക്ക് വേണ്ടി
അഷ്റഫ് കിണവക്കൽ, കേ എം സി സി യുടെ 31 ഏരിയ കമ്മറ്റി ക്ക് വേണ്ടി സാദിഖ് മത്ര എന്നിവർ അവാർഡ് സ്വീകരിച്ചു.