മൂന്ന് ദിവസത്തിനിടെ 2087 പേർക്ക് രോഗബാധ
മൂന്ന് ദിവസത്തിനിടെ ഒമാനിൽ 2087പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു, കൂടാതെ മൂന്ന് കോവിഡ് -19 അനുബന്ധ മരണവും
ഇതോടെ സുൽത്താനേറ്റിൽ ആകെ പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 312425 ആയി.
കൊവിഡ്-19 മായി ബന്ധപ്പെട്ട മൊത്തം മരണങ്ങളുടെ എണ്ണം 4122 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
720 പുതിയ കേസുകൾ സുഖം പ്രാപിച്ചതായും മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 302178 ആയി ഉയർന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.