ഒമാനിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കഴിഞ്ഞ 3 ദിവസത്തിനിടെ 967 പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകൾ 3,07,722ആയി. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4118 ആയി.
പതിനൊന്നു പേരാണ് അവസാന 24 മണിക്കൂറിന് ഇടയിൽ ആശുപത്രിയിൽ പ്രവേശിച്ചത്. ഏഴ് രോഗികൾ ഐസിയു വിലും 40 രോഗികൾ വിവിധ ആശുപത്രികളിലായി ചികിത്സയിലും ഉണ്ട്.