മസ്ക്കത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ
സൈനുൽ ഉലമ അവാർഡ്
ചേലക്കാട് മുഹമ്മദ് മുസ്ലിയാർക്ക്:
പ്രബോധന ആത്മീയ രംഗത്തെ മികച്ച പ്രവർത്തനത്തിന് മസ്ക്കത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നൽകി വരുന്ന സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ്ല്യാർ അനുസ്മരണ അവാർഡിന് പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ല്യാരെ തിരഞ്ഞെടുത്തു,
പ്രബോധന രംഗത്തെ മികച്ച പ്രവർത്തനം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്,
കോഴിക്കോട് ജില്ലയിലെ ചേലക്കാട് സ്വദേശിയായ മുഹമ്മദ് മുസ്ല്യാർ നിലവിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ട്രഷറർ കൂടിയാണ്,
25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്;
ജംഇയ്യത്തുൽ മുഅല്ലിമീൻ സാരഥികളായ യൂസുഫ് മുസ്ല്യാർ സീബ്, ഇമ്പിച്ചാലി മുസ്ല്യാർ സമദ് ഷാൻ, മുഹമ്മദലി ഫൈസി റൂവി, ലതീഫ് ഫൈസി സലാല, ശിഹാബ് ഫൈസി സൊഹാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു