"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു റൂവി കെഎംസിസി അണിയിച്ചൊരുക്കിയ സംഗീത ആൽബം അഹ്ലൻ ഒമാൻ ഇന്ന് രാത്രി ഒമാൻ സമയം 10 മണിക്ക് റൂവി കെഎംസിസി യുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
കോവിടെന്ന മഹാമാരിയിൽ ലോക രാജ്യങ്ങൾ കടന്നുപോയ മുൻ വർഷങ്ങളിൽ ഒമാനും ആശങ്കയോടെ കടന്നുപോയ നിമിഷങ്ങളുണ്ടായിരുന്നു , മഹാമാരിയിൽ നിന്നും സ്വദേശികളെ പോലെത്തന്നെ വിദേശികളെയും ചേർത്ത് പിടിച്ച സുൽത്താന്റെ നാട് ഇന്ന് രാജ്യത്തിൻറെ അമ്പത്തിയൊന്നാം ദേശീയ ദിനാഘോഷം ആഘോഷിക്കുകയാണ് , മാസങ്ങൾക്കു മുമ്പാണ് ഷഹീൻ ചുഴലിക്കാറ്റ് ഒമാന്റെ വിവിധഭാഗങ്ങളിൽ നാശ നഷ്ട്ടങ്ങൾ വിതച്ചു താണ്ഡവമാടി കടന്ന് പോയത് , രാജ്യം പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും ഇച്ഛാശക്തിയുള്ള ഒമാന്റെ ഭരണാധികാരികളുടെ നേതൃപാടവം ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നു ,
ഒമാന്റെ അമ്പത്തിയൊന്നാം ദേശീയദിനാഘോഷത്തിനു റൂവി കെഎംസിസി യുടെ “അഹ്ലൻ ഒമാൻ “ഗാനോപഹാര സമർപ്പണം ഇന്ന് രാത്രി ഒമാൻ സമയം 10 മണിക്ക് റൂവി കെഎംസിസി യുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
അഹ്ലൻ ഒമാൻ
Direction: MUHAMMED VANIMEL
Music : Sadique Pandallur
Singers: Sadique Pandallur& Fasila Banu
Studio: MAC BRO Working Station Mixing: Misjad Sabu
Programming: Faisal
Editing: Faris Kilinakkod