"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് അഭിവാദ്യങ്ങളർപ്പിച്ചും സന്തോഷങ്ങൾ പങ്കുവെച്ചും ദേശീയ ദിനാഘോഷങ്ങൾക്ക് രാജ്യം തുടക്കം കുറച്ചു കഴിഞ്ഞു. കൊവിഡ് സാഹചര്യത്തിൽ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ആഘോഷങ്ങൾ.
ദേശീയദിനാ ഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പരിപാടികൾക്ക് സാമൂഹിക വികസന മന്ത്രാലയം വിലക്കേർപ്പെടുത്തി . ഇത് സംബന്ധിച്ച് മന്ത്രാലയം ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് സർക്കുലർ കൈമാറി . കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി . ആഘോഷങ്ങളുടെ ഭാഗമായുള്ള എല്ലാതരം ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .
അതേ സമയം; സ്കൂളുകളിൽ ദേശീയദിന ആഘോഷങ്ങളുണ്ടാവില്ല. രാജ്യത്തെ സർകാർ – സ്വകാര്യ സ്കൂളുകളിലെ ദേശീയദിനാ ഘോഷങ്ങൾ ഒഴിവാക്കി . കൊവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി . ഇത് സംബന്ധിച്ച് സ്കൂളുകൾക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ഇത് സംബന്ധിച്ച് സർക്കുലർ ലഭിച്ചിരുന്നു . തുടർന്നാണ് സ്കൂളു കളിലെ ആഘോഷപ രിപാടികൾ റദ്ദാക്കാൻ സ്കൂളുകൾക്ക് മന്ത്രാല യം നിർദേശം നൽകിയി രിക്കുന്നത് .
51-ാമത് ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്‌കത്ത് ഗവർണറേറ്റിൽ നാളെയും ദോഫാർ ഗവർണറേറ്റിൽ നാളെയും വെള്ളിയാഴ്ച രാത്രി 8 മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും.
നവംബർ 18
മസ്‌കറ്റിൽ ഒമാൻ ദേശീയ ദിന ആഘോഷത്തിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങള്‍:
സമയം രാത്രി 8 മണി
♻️ അൽ അമേറാത്ത്.
♻️ അൽഖൂദ് അണക്കെട്ടിന് സമീപം.
നവംബർ 19 ദോഫാർ ഗവർണറേറ്റ് (സലാല) : സമയം രാത്രി 8 മണി