വയോജനങ്ങളോടൊപ്പം സെൽഫി എടുക്കൂ.. സമ്മാനം നേടൂ..

ഒക്ടോബർ ഒന്ന് , അന്തർദേശീയ വയോജന ദിനത്തോട് അനുബന്ധിച് ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ ” പുരുഷോത്തം കാഞ്ചി ” എക്സ്ചേഞ്ചും , പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ ” നെസ്റ്റോ ” ഹൈപ്പർ മാർക്കറ്റും ” ലൈഫ് ഇൻ ഒമാൻ ” പേജുമായി ചേർന്ന് വയോജനങ്ങൾക്കു ഒപ്പം ” സെൽഫി ” മത്സരം സംഘടിപ്പിക്കുന്നു . വയോജനങ്ങൾക്കു ഒപ്പമുള്ള സെൽഫി ( നിങ്ങളുടെ സ്വന്തക്കാരോ, സുഹൃത്തുക്കളോ ആരുമാകാം ) ലൈഫ് ഇൻ ഒമാൻ ഓൺലൈനിന്റെ ” സെൽഫി മത്സരം എന്ന പോസ്റ്റിനു കീഴിൽ ( പേജിൽ ആദ്യ പോസ്റ്റായി പിൻ ചെയ്തിട്ടുണ്ട് ) കമന്റ് ആയി പോസ്റ്റ് ചെയുക . ഇങ്ങിനെ പോസ്റ്റ് ചെയുന്ന ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ലൈക്, ഷെയർ , എന്നിവ ലഭിക്കുന്ന മൂന്നു ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ് . ഓട്ടോ ലൈക്കുകൾ നേടുന്നവരെ പരിഗണിക്കില്ല .

വയോജന ദിനം അന്തർ ദേശീയ തലത്തിൽ ആഘോഷിക്കുന്നതിന്റെ നൂറ്റിയൊന്നാം വാർഷികം ആണ് ഇത്തവണത്തേത് . ” വയോജനങ്ങൾ നമുക്ക് എന്നും പ്രചോദനവും , മാർഗദർശികളും ആണ് . അവരുടെ സാമീപ്യം നമുക്ക് കരുത്തും , ആത്മവിശ്വാസവും നൽകുന്ന ഘടകങ്ങൾ ആണ് അതിനാൽ അവരുമായുള്ള ഒത്തു ചേരലുകൾ എന്നും ഊഷ്മളമായ അനുഭവം ആക്കി നിലനിർത്താൻ നാം ശ്രമിക്കണം” എന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും , ഹെഡ് ഓഫ് ഓപ്പറേഷൻ ബിനോയ് സൈമൺ വർഗീസും പറഞ്ഞു . “

” കോവിഡ് കാലത്തു ഒട്ടേറെ പ്രയാസങ്ങൾ അനുഭവിച്ചവർ ആണ് വയോജനങ്ങൾ , ലോക്ക് ഡൌൺ മൂലമുള്ള ഒറ്റപ്പെടൽ , പുറത്തിറങ്ങാൻ പറ്റാത്തത് ഉൾപ്പടെയുള്ള കാര്യങ്ങൾ , എന്നാൽ ഇന്ന് കോവിഡ് മഹാമാരിയിൽ നിന്നും മോചനം നേടിയ സമയത്തു എല്ലാവരും ഏറെ ആത്മവിശ്വാസത്തിലും , ആഹ്ളാദത്തിലും ആണ് . അവരുമൊത്തുള്ള സുന്ദര നിമിഷങ്ങൾ എന്നും ഓർമിച്ചു വെക്കുന്നതിനു ഒപ്പം ഒട്ടേറെ സമ്മാനങ്ങൾ നേടാനുള്ള അവസരം കൂടിയാണ് ഇതെന്ന് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ബിസിനസ്സ് ഹെഡ് ഷെൻഫീൽ വെണ്ണാറത്തു ” പറഞ്ഞു . മുൻ കാലങ്ങളിൽ ലൈഫ് ഇൻ ഒമാൻ ഓൺലൈനുമായി നടത്തിയ എല്ലാ മത്സരങ്ങൾക്കും ലഭിച്ച വലിയ പിന്തുണ ഇത്തരം മത്സരം വീണ്ടും നടത്താൻ പ്രചോദനം ആയെന്നും മൂവരും പറഞ്ഞു . എന്നും അവസാന തിയ്യതി ഒക്ടോബർ 10 . ഒമാനിൽ ഉള്ളവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുക . പങ്കെടുക്കുന്നവർ ” ലൈഫ് ഇൻ ഒമാൻ ” പേജ് ലൈക്ക് ചെയ്യേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *