"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
നാട്ടിൽ മലപ്പുറം പൊന്നാനി പുറങ്ങ് സ്വദേശിയായ അബ്ദുള്ള മുസ്‌ലിയാർ 1990 ൽ ആണ് ഒമാനിൽ എത്തുന്നത് , ആ വർഷം തന്നെ പ്രവർത്തനം ആരംഭിച്ച റൂവി സുന്നി സെന്റർ മദ്രസയുടെ പ്രിൻസിപ്പാൾ ആയിരുന്നു . മുപ്പതു വർഷക്കാലം ആ സ്ഥാനത്തു തുടർന്ന അബ്ദുള്ള മുസ്‌ലിയാർ സുന്നി സെന്റർ ഉപദേശക സമിതിയുടെ ചെയർമാനുമാണ് . സുപ്രഭാതം പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗവും കൂടി ആയി സേവനം അനുഷ്ഠിച്ചിരുന്നു.
സുന്നി സെന്ററിന്റെ പ്രവർത്തനങ്ങൾക്കു അടിത്തറ പാകിയതും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതും അബ്ദുള്ള മുസ്‌ലിയാരുടെ പ്രവർത്തനമാണ്. പാണക്കാട് കുടുംബവുമായും, സമസ്ത നേതാക്കളുമായും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു. മസ്‌കറ്റിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു അബ്ദുള്ള മുസ്‌ലിയാർ.
കുറച്ചു കാലമായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.
ഭാര്യ: ഖദീജ.
മക്കൾ: ഷഹീർ അൻവരി, ഷെമീം , ഷെഫീക്ക്, ഷുക്കൂർ, സെറീന.
ഖബറടക്കം ഉച്ചക്ക് പന്ത്രണ്ടു മണിക്ക് പുറങ്ങ് ജുമാ മസ്ജിദ് ഖബറസ്ഥാനിൽ നടക്കും