ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാൻ നാളെ സഊദിയെ നേരിടും. ബൗശർ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് മത്സരം. വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ 30 ശതാനം കാണികളെ അനുവദിക്കും. വാക്‌സീൻ എടുത്തവർക്കാണ് പ്രവേശനം. ഓൺലൈൻ വഴി ടിക്കറ്റ് നൽകി.

ജപ്പാനിൽ ജപ്പാനെതിരെ നടന്ന ആദ്യ മത്സരത്തിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദേശീയ ടീം. കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന് കീഴിൽ ടീം മസ്‌കത്തിൽ കഠിന പരിശീലനം നടത്തിയത്. സഊദിക്കെതിരെ ആദ്യ ഇലവനിലും കോച്ച് മാറ്റങ്ങൾ കൊണ്ടുവന്നേക്കും.

കണക്കുകളിൽ സഊദി ഒമാനെക്കാൾ ശക്തരാണെങ്കിലും മികച്ച പ്രകടനത്തിലൂടെ വിജയം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഒമാൻ. ആദ്യ മത്സരത്തിൽ വിയറ്റ്‌നാമിനെതിരെ മൂന്ന് ഗോൾ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സഊദി ഒമാനെ നേരിടാനെത്തുന്നത്.

ഗ്രൂപ്പ് ബിയിൽ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സുൽത്താനേറ്റ്. ആദ്യ മത്സരങ്ങളിൽ ഉയർന്ന ഗോൾ ശരാശരിയിൽ വിജയിച്ച ആസ്‌ത്രേലിയയും സഊദിയുമാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ.
ആസ്‌ത്രേലിയക്കെതിരെ അടുത്ത മാസം ഏഴിനും വിയറ്റ്‌നാമിനെതിരെ 12നും ആണ് ഒമാന്റെ തുടർന്നുള്ള യോഗ്യതാ മത്സരങ്ങൾ.

ഏകദേശം രണ്ടു വർഷത്തിന് ശേഷമാണ് ഒമാൻ ഫുട്ബോൾ ടീം സ്വന്തം കാണികൾക്കു മുന്നിൽ കളിക്കുന്നത് . കോച്ച് ബ്രാൻകോ ഇവൻകോവിക്കിന്റെ വാക്കുകൾ ( വീഡിയോ കടപ്പാട് ” ലൈഫ് ഇൻ ഒമാൻ )

Leave a Reply

Your email address will not be published. Required fields are marked *