കോവാക്സിൻ ലോകാരോഗ്യ സംഘടനയുടെ പരിഗണനയിൽ, പ്രതീക്ഷയോടെ പ്രവാസികൾ.

ഓഗസ്റ്റ് 19 ന് ലോകാരോഗ്യസംഘടന പുറത്തുവിട്ടിരിക്കുന്ന രേഖപ്രകാരം കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി കിട്ടാനുള്ള നടപടിക്രമങ്ങളിൽ കാര്യമായ പുരോഗതി കാണുന്നു

സെപ്തംബർ ഒന്ന് മുതൽ ഒമാനിൽ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സീന് സ്വീകരിച്ചതിന്റെ സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയിട്ടുണ്ട്. സര്ട്ടിഫിക്കറ്റില് ക്യൂ ആര് കോഡ് ഉണ്ടായിരിക്കണം.
ഇന്ത്യക്കാർക്കുൾപ്പടെ പ്രവേശന വിലക്ക് നീക്കുകയും ചെയ്തു. ഈ സാഹചര്യങ്ങൾ ആയിരക്കണക്കിന് പ്രവാസികളാണ് മടങ്ങിവരാനിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ്, കൊവാക്‌സീൻ എന്നിവയാണ് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നത്. പ്രവാസികൾക്ക് കൊവിഷീൽഡ് ലഭ്യമാക്കുന്നതിന് കേരള സർക്കാർ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഇതിന് മുമ്പ് കൊവാക്‌സീൻ സ്വീകരിച്ചവരും ഏറെയാണ്. മറ്റു സംസ്ഥാനങ്ങളിലും പ്രവാസികൾ ഉൾപ്പടെ കൊവാക്‌സീൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.  എന്നാൽ, കൊവാക്‌സീന് ജി സി സിയിൽ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ഇവർക്ക് തിരിച്ചുവരവ് പ്രതിസന്ധിയാകും.
ഈ അവസരത്തിലാണ് ലോകാരോഗ്യ സംഘടനയിൽ കോവാക്സിന് അടിയന്തിര ഉപയോഗ അനുമതി പരിഗണനയിലിരിക്കുന്നത് പ്രവാസികൾക്ക് പ്രതീക്ഷ പകരുന്നത്

ഇന്ത്യ ഉൾപ്പെടെ 10 ഓളം രാജ്യങ്ങൾ കോവാക്സിൻ അംഗീകരിച്ചിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുടെ അടിയന്തിര ഉപയോഗാനുമതി WHO Emergency Use Listing (EUL) ലഭിക്കാത്തതുകൊണ്ട് കോവാക്സിൻ സ്വീകരിച്ചവർക്ക് പല വിദേശരാജ്യങ്ങളിലും യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥ നിലനിൽക്കുന്നു .

എന്നാൽ ഓഗസ്റ്റ് 19 ന് ലോകാരോഗ്യസംഘടന പുറത്തുവിട്ടിരിക്കുന്ന രേഖപ്രകാരം കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി കിട്ടാനുള്ള നടപടിക്രമങ്ങളിൽ കാര്യമായ പുരോഗതി കാണുന്നു
കോവാക്‌സിന്റെ പ്രീ-സബ്മിഷന് യോഗം കഴിഞ്ഞു രേഖകൾ സമർപ്പിച്ചു അതിന്മേലുള്ള മൂല്യനിർണയം നടക്കുകയാണ് . ഈ രീതിയിൽ പുരോഗമിക്കുകയാണ് എങ്കിൽ സെപ്റ്റംബർ പകുതിക്ക് മുമ്പ് അംഗീകാരം കിട്ടും എന്ന് പ്രതീക്ഷിക്കാം .
പുതിയതോ ലെസന്സില്ലാത്തതോ ആയ ഉല്പന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാന് ലോകാരോഗ്യ സംഘടന അനുമതി നല്കുന്നതിന്റെ പ്രധാനഘട്ടമാണ് അടിയന്തിര ഉപയോഗാനുമതി പട്ടികയില് ഉള്പ്പെടുകയെന്നത്.

ഇന്ത്യയുടെ തദ്ദേശീയ വാക്സിന് വിദേശ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിന് സർക്കാരുകൾ ഇടപെടും എന്നാണു കരുതുന്നത്. ലോകാരോഗ്യ സംഘടനയിൽ കോവാക്സിന് അടിയന്തിര ഉപയോഗ അനുമതി ലഭിച്ചു കഴിഞ്ഞാൽ വിദേശ രാജ്യങ്ങളിൽ അംഗീകാരം നേടിയെടുക്കാം എന്നാണ് പ്രതീക്ഷ. ഗൾഫ് രാജ്യങ്ങളിലും അനുമതി ലഭിക്കാൻ അത് അവസരം ഒരുക്കുമെന്നാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *