വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച്സംസ്കരിക്കാം

യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ മൃതദേഹം ആണ് നാട്ടിൽ എത്തിച്ചത്. 

എംബാമിങ്ങിന് പകരം സ്റ്ററിലൈസേഷൻ ചെയ്താണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. 

UAE ഹംപാസ് വളൻറിയർമാരായ നിഷാജ് ഷാഹുലും അലി മുഹമ്മദും നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്

യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി.

വിദേശരാജ്യങ്ങളിലെയും നാട്ടിലെയും നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെയാണ് മൃതദേഹം വിമാന മാർഗം എത്തി ക്കാൻ വഴിതെളിഞ്ഞത്.

വിസിറ്റ് വിസയിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിയുടെ മൃതദേഹമാണ് യുഎഇയിൽ നിന്നു ആദ്യമായി കേരളത്തിലെത്തിച്ചത്. ഒരാഴ്ച മുൻപ് ഖത്തറിൽനിന്നുള്ള മൃതദേഹവും കേരളത്തിൽ എത്തിച്ചു.

കേരളത്തിൽ മൃതദേഹമെത്തിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറുടെ മുൻകൂർ അനുമതി നിർബന്ധമാണ്. വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരുനോക്ക് കാണാൻ പോലും കഴിയാതെ മറുനാട്ടിൽ സംസ്കരിക്കേണ്ടിവരുന്ന ദുഃഖകരമായ അവസ്ഥക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ അന്ത്യകർമങ്ങൾപോലും നടത്താൻ വിലക്കപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക്ആശ്വാസം പകരുന്ന നടപടിയാണിത്. പോസിറ്റീവായ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ കഴിയുന്ന വിധം നാട്ടിലെയും യുഎഇയിലെയും നിയമങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം നിലമ്പൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് കുടുംബ കല്ലറയിൽ സംസ്കരിച്ചത്. ഹംപാസ് സന്നദ്ധപ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ പൂർത്തിയാക്കിയത്.

കേന്ദ്രസർക്കാർ കോവിഡ് മരണങ്ങളുടെ കണക്കെടുക്കുന്ന സാഹചര്യത്തിൽ, വിദേശത് മരിച്ചവരെയും പട്ടികയിൽ ഉൾപെടുത്താൻ ഇൗ നടപടി ഉപകരിക്കും. മൃതദേഹം എംബാം ചെയ്യുന്നതിന് പകരം സ്റ്റെർലൈസേഷൻ നടത്തണം. നാട്ടിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫിസറുടെ മുൻകൂർ അനുമതിയും വാങ്ങണം.

എംബാമിങ്ങിന് പകരം സ്റ്ററിലൈസേഷൻ ചെയ്താൽ വിമാനങ്ങളിൽ മൃതദേഹം അയക്കാം എന്നാണ് ലോകാരോഗ്യ സംഘ ടനയുടെ നിർദേശം. രണ്ടുമാസംമുൻപ് യു.എ.ഇ ആരോഗ്യ മന്ത്രാലയം സ്റ്ററിലൈസേഷെൻറ ചു മതല സ്വകാര്യ കമ്പനികൾക്ക്നൽകിയിരുന്നു. ഇതോടെയാണ് മൃതദേഹങ്ങൾ അയക്കാൻ വഴി തെളിഞ്ഞത്. ജർമനി, ഫ്രാൻസ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇതിനകം 200ഒാളം മൃതദേഹം അയച്ചിരുന്നു. എന്നാൽ, ഇന്ത്യൻ അധികൃതരിൽ നിന്ന് എൻ.ഒ.സി ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ ഇന്ത്യാക്കാർ പലരും ഇത്തരത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നില്ല.

 മൃതദേഹം എംബാമിങ് നടത്താത്തതിനാൽ 14 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കാൻ കഴിയില്ല. അതുകൊണ്ട് നാട്ടിലെത്തിച്ച ഉടൻ സംസ്കാര നടപടികൾ ആരംഭിക്കേണ്ടി വരും. പോസിറ്റീവായ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഫെബ്രുവരിയിൽ തന്നെ യുഎഇ നിയമം ഇളവ് ചെയ്തിരുന്നുവെങ്കിലും ഇന്ത്യയിലേക്ക് ഇത് പ്രായോഗികമാകാൻ സമയമെടുത്തു.

കേരളത്തിലെ കോവിഡ് പ്രോേട്ടാകോൾ പ്രകാ രമായിരിക്കും സംസ്കാരം. സാ ധാരണ എംബാമിങ്ങിന് വരുന്ന ചെലവാണ് സ്റ്ററിലൈസേഷനുംഇൗടാക്കുന്നത്.

UAE ഹംപാസ് വളൻറിയർമാരായ നിഷാജ് ഷാഹുലും അലി മുഹമ്മദും നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *