"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
റൂവിയിൽ നിന്ന്എയർപോർട്ടിനെയും സീബിനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന ലൈറ്റ് മെട്രോ റെയിൽ പദ്ധതിയാണ്ഇതിൽ പ്ര ധാനപ്പെട്ടത്.
സീബിനെയും വടക്കൻബാത്തിന ഗവർണറേറ്റിെൻറ ആസ്ഥാനമായ സുഹാറിനെയും ബന്ധിപ്പിച്ച്പാസഞ്ചർ റെയിൽപാതനിർമിക്കാനും ആലോചനയുണ്ട്
തലസ്ഥാനത്തെ ലോകോത്തര നഗരിയാക്കാന് പുതിയ ഗാല സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടും ലൈറ്റ് മെട്രോ റെയിലും.
സീബിനെയും റൂവിയെയും ബന്ധിപ്പിക്കുന്നതാകും ലൈറ്റ് മെട്രോ റെയില്‍. ഒമാന്‍ നാഷണല്‍ സ്പാഷ്യല് സ്ട്രാറ്റജി (ഒ എന്‍ എസ് എസ്)യിലാണ് ഈ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചത്. അടുത്ത 20 വര്‍ഷത്തേക്ക് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനുള്ള ദേശീയ ചട്ടക്കൂട് ആണ് ഒ എന്‍ എസ് എസ്.
രാജ്യത്തിന്റെ അമൂല്യമായ പ്രകൃതി- സാംസ്കാരിക സ്രോതസ്സുകള്‍ പരിരക്ഷിച്ച് സാമൂഹിക- സാമ്പത്തിക വികസനം സാധ്യമാക്കുന്ന പദ്ധതികളാണ് ഇതുപ്രകാരമുണ്ടാകുക. ഒമാന്‍ വിഷന്‍ 2040ന്റെ ദേശീയ ലക്ഷ്യങ്ങളും മുന്‍ഗണനകളും അനുസരിച്ചാണിത്. പാര്‍പ്പിട, നഗരാസൂത്രണ മന്ത്രാലയം ഇതുസംബന്ധിച്ച് വിവിധ സംരംഭങ്ങള്‍ സംഘടിപ്പിക്കും. അടുത്ത 20 വര്‍ഷത്തേക്ക് നിക്ഷേപ പദ്ധതികളും മറ്റും നടപ്പാക്കും. ഓരോ ഗവര്‍ണറേറ്റിലേക്കും നാല് പഞ്ചവത്സര പദ്ധതികളായി ഇവ വിഭജിച്ചിട്ടുണ്ട്.
ബർക്ക കൂടി ഉൾപ്പെടുത്തിയുള്ള ഗ്രേറ്റർ മസ്കത്തിന്വൈവിധ്യമാർന്ന സാമ്പത്തിക അടിത്തറയായിരിക്കും ഉ ണ്ടാവുക. നിക്ഷേപം ആകർഷിക്കുന്നതി നൊപ്പം വളർച്ച ഉറപ്പാക്കുന്നതിനുമായി നിശ്ചിത മേഖലകളിലെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക
വും നിയമപരവുമായആനുകൂല്യങ്ങൾ നൽകാനും തീരുമാനമുണ്ട്. വിമാനത്താവള സോൺ, ഗാല,അൽ ഖൂദിലെയും ഹൽബാനിലെയും ഗവേഷണ സംവിധാനങ്ങൾ,മിസ്ഫ-റുസൈൽ വ്യവസായ മേ ഖലകൾ എന്നിവ ഇത്തരം ആനുകൂല്യങ്ങൾനൽകാനുദ്ദേശിക്കുന്നമേഖലകളിൽ ഉൾപ്പെടുന്നു. റൂവി,മത്ര മേഖലകളിലും നഗരനവീകരണപ്രവർത്തനങ്ങൾ നടപ്പാക്കും.റൂവിയിൽ നിന്ന് സീബിലേക്കുള്ള മെട്രോയുടെ വിവിധസ്റ്റേഷനുകളിൽ ഓഫിസുകൾ, റീട്ടെയിൽ സ്റ്റോറുകൾ, റസിഡെൻഷ്യൽ മേഖലകൾ തുടങ്ങിയവ വികസിപ്പിച്ചെടുക്കും
സീബിനെയും വടക്കൻബാത്തിന ഗവർണറേറ്റിെൻറ ആസ്ഥാനമായ സുഹാറിനെയും ബന്ധിപ്പിച്ച്പാസഞ്ചർ റെയിൽപാതനിർമിക്കാനും ആലോചനയുണ്ട്
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക