വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ അപാകതയ്ക്ക് പരിഹാരം കണ്ടെത്തി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിനുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഒറ്റ സര്‍ട്ടിഫിക്കറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കി തുടങ്ങി. ഇതോടെ ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

ബാച്ച് നമ്പര്‍, വാക്‌സിന്‍ എടുത്ത തിയ്യതി, കേന്ദ്രം ഉള്‍പ്പെടെ പൂര്‍ണ്ണ വിവരങ്ങളാണ് ഇനി ഒറ്റ സര്‍ട്ടിഫിക്കറ്റില്‍ ലഭ്യമാകുക. പുതിയ സംവിധാനം കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ സൈറ്റില്‍ ലഭ്യമായി തുടങ്ങിയതിന് പിന്നാലെ നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുകയും ചെയ്തിട്ടുണ്ട്.രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ കോവിന്‍ സൈറ്റില്‍ പ്രവേശിച്ചാല്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ഡേറ്റും സെകന്‍ഡ് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ഡേറ്റും ഒരു സര്‍ട്ടിഫിക്കറ്റില്‍ തന്നെ രേഖപ്പെടുത്തിയ നിലയില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ സെക്കന്‍ഡ് ഡോസ് ലഭിച്ചാല്‍ പിന്നെ ഫസ്റ്റ് ഡോസ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ആദ്യം ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് രണ്ട് സര്‍ട്ടിഫിക്കറ്റ അപ്ലോഡ് ചെയ്യേണ്ട അവസ്ഥയുമായിരുന്നു.

https://www.cowin.gov.in/

 

 

കേരള സര്‍ക്കാര്‍ സൈറ്റ് വഴി രണ്ടാം ഡോസ് എടുത്ത പലരും കേന്ദ്ര സര്‍ക്കാരിന്റെ സെക്കന്‍ഡ് ഡോസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പ്രായസം നേരിടുകയും ചെയ്തിരുന്നു. ഇതിനെല്ലാം പരിഹാരമാണ് മുഴുവന്‍ വിവരങ്ങള്‍ അടങ്ങിയ പുതിയ ഒറ്റ സര്‍ട്ടിഫിക്കറ്റ്.രണ്ട് ഡോസ് ഡേറ്റുകളും ഒരു സര്‍ട്ടിഫിക്കറ്റില്‍ ലഭിക്കുന്നത് കൊണ്ട് പ്രവാസികള്‍ക്ക് അതത് ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട സൈറ്റുകളിലും ആപ്ലിക്കേഷനിലും മറ്റും വാക്‌സിന്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനും കയ്യില്‍ കരുതുന്നതിനുമെല്ലാം എളുപ്പമാകും..

 

 

Leave a Reply

Your email address will not be published. Required fields are marked *