ശ്രീ. പത്മശ്രീ എം.എ. യൂസഫ് അലി മുഖ്യ അതിഥിയായി എത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഒരു ബിസിനസ് ചര്‍ച്ച ഇന്ന് വൈകുന്നേരം WMC സംഘടിപ്പിക്കുന്നു..
രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും, സാമ്പത്തിക ബിസിനസ് മാന്ദ്യവും നല്‍കുന്ന പ്രതി സന്ധികളെയും അതിജീവിക്കാനുള്ള വഴികളുമായി ഇന്ന് 2021 ജൂലൈ 24 ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന്, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഗ്ലോബല്‍ ബിസിനസ് ഫോറവും, വിവിധ ബിസിനസ് സാമൂഹ്യ സംഘടനകളും കൂടി ചേര്‍ന്നുകൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ബിസിനസ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നു.
ലോകോത്തര ബിസിനസിന്‍റെയും മനുഷ്യത്വ പ്രവര്‍ത്തനത്തിന്‍റെയും കാരണവരായി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിരിക്കുന്ന പ്രവാസി പ്രതിഭയും മലയാളമണ്ണിന്‍റെ അഭിമാനവുമായ ശ്രീ. പത്മശ്രീ എം.എ. യൂസഫ് അലി ആണ് ഈ പ്രോഗ്രാമിന്‍റെ മുഖ്യ അതിഥി. “ജീവിതം, അനുഭവം, മാറ്റം, ബിസിനസ്, പുത്തന്‍ കാഴ്ചപ്പാടുകള്‍” എന്നിങ്ങനെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളി കുടുംബാംഗങ്ങളെ കോര്‍ത്തിണക്കി വിഷയങ്ങള്‍ അവതരിപ്പിക്കുവാനും ചര്‍ച്ച ചെയ്യുവാനുമുള്ള വലിയ വേദിയാണിത്.
വിവിധ മേഖലകളിലുള്ള നേതാക്കള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. വളരെ അപൂര്‍വമായി കിട്ടുന്ന ഈ നിമിഷം ഓരോ മലയാളിയും നഷ്ടപ്പെടുത്താതെ സശ്രദ്ധം കേള്‍ക്കുകയും നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഏവരും ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന സൂം മീറ്റിംഗില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പങ്കെടുക്കുവാനുള്ള സൂം മീറ്റിംഗിന്‍റെ യൂസര്‍ ഐ.ഡി, പാസ്വേഡ്, ലിങ്ക് എന്നിവ ഇതിനോടൊപ്പം ചേര്‍ക്കുന്നു.
Meeting ID : 84182900258
Password : 123