മലപ്പുറം നഗരസഭ പ്രവാസികൾക്ക് മാത്രമായി പ്രത്യേകം വാക്സിനേഷൻ ക്യാംപ് സംഘടിപ്പിക്കുന്നു.

പ്രവാസികൾക്ക് വേണ്ടിയുള്ള ഈ മലപ്പുറം മാതൃക കേരളത്തിൽ ഉടനീളം നടപ്പിലാക്കണം എന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ശക്തമായി ഉയരുകയാണ്.

മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി എഴുതുന്നു.

കോവിഡ് ദുരിതത്തിൽ പ്രയാസങ്ങൾക്കിടയിൽ തന്നെയാണ് നമ്മുടെ പ്രവാസികളും.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനുമുമ്പ് സ്വന്തം നാട്ടിൽ എത്തിയവരായിരുന്നു പ്രവാസി സുഹൃത്തുക്കൾ,
എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് കോവിഡ് വ്യാപനം മൂലം അന്താരാഷ്ട്ര വിമാന സർവീസുകൾ ഉൾപ്പെടെ റദ്ദാക്കിയതും വിവിധ വിദേശരാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതും പ്രവാസികളുടെ തിരിച്ചുപോക്ക് ദുഷ്കരമാക്കി.

സ്വന്തം കുടുംബത്തെയും നമ്മുടെ നാടിനെയും പോറ്റിയതിൽ ഈ പ്രവാസികൾ വഹിച്ച പങ്കു നിസ്തുലമാണ്,
പ്രതാപ കാലത്തും തങ്ങളുടെ അഭിവൃദ്ധിയുടെ സമയങ്ങളിലും ഈ പ്രവാസി സമൂഹം നൽകിയ സംഭാവനകൾ കൊണ്ടാണ് നമ്മുടെ നാട് ഈ ഉയർച്ചയിൽ എത്തിയത് എന്ന് എല്ലാവരും ശരിവെക്കുന്ന യാഥാർത്ഥ്യമാണ്.
പ്രവാസികൾക്ക് തിരിച്ചുപോകാൻ കോവിഡ് വാക്സിനേഷൻ അത്യാവശ്യമാണ്.

എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടും കോവിഡ് വാക്സിൻ ലഭ്യമാകുന്നതിനെ കുറിച്ച് യാതൊരു തരത്തിലുള്ള അറിയിപ്പും ലഭിക്കാതെയും വാക്സിൻ്റെ ലഭ്യതക്കുറവ് കൊണ്ടും വലിയ പ്രയാസം നേരിടുകയാണ് പ്രവാസികൾ,

പ്രവാസികൾക്ക് മാത്രമായി ഒരു വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച് നഗരസഭാ പ്രദേശത്തെ മുഴുവൻ പ്രവാസികൾക്കും സൗകര്യ പ്രദമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് നഗരസഭ തീരുമാനിച്ചിരിക്കുകയാണ്.

വരുന്ന വെള്ളിയാഴ്ച(04/06/2021) രാവിലെ 9:30 മുതൽ 40 വാർഡുകളിലെയും പ്രവാസികൾക്ക് ക്രമപ്പെടുത്തിയ സമയത്ത് രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും തൊട്ട് അടുത്തദിവസംതന്നെ വാക്സിൻ നൽകുന്നതിനുള്ള ക്രമീകരണങ്ങളും നടത്തുവാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

18 വയസ്സ് പൂർത്തിയായ പാസ്പോർട്ടും വാല്യൂ വിസയും ഉള്ള നഗരസഭാ പ്രദേശത്തെ മുഴുവൻ പ്രവാസികളും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്,
രാവിലെ 9:30 മുതൽ മലപ്പുറം നഗരസഭ കോമ്പൗണ്ടിൽ പ്രത്യേകം തയ്യാറാക്കുന്ന കൗണ്ടറുകളിലാണ് രജിസ്ട്രേഷൻ വളണ്ടിയർമാർ നിർവഹിച്ചു നൽകുന്നത്,

കണ്ടു നിൽക്കില്ല
കരം പിടിച്ചിരിക്കും

#മലപ്പുറം_മുനിസിപ്പാലിറ്റി
#മുജീബ്_കാടേരി

Leave a Reply

Your email address will not be published. Required fields are marked *