‘സ്നേഹത്തിന് സുഖപ്പെടുത്താനാവാത്തതും ഒരു നേഴ്സിന് സുഖപ്പെടുത്താൻ കഴിയും’ എന്നൊരു ചൊല്ലുണ്ട്. ജീവിതത്തിൽ ഡോക്ടറുടെയും നെഴ്സിന്റെയും സേവനം ലഭിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല.

ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുന്ന ജീവിതസന്ധികളെ നേരിടാൻ ചിലപ്പോൾ അവരാണ് തുണയാവുക. അങ്ങനെയാണ് സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് നേഴ്സുമാർ നമ്മുടെ വേദനകളിൽ സാന്ത്വനമാകുന്നത്. ലോകമെമ്പാടുമുള്ള നേഴ്സ് സമൂഹം മെയ് 12 ലോക നേഴ്സസ് ദിനമായി എല്ലാവർഷവും ആചരിക്കുന്നു. വൈദ്യശാസ്ത്രപരമായി മാത്രമല്ല, മനശ്ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ സേവനങ്ങളുടെ തൊഴിൽമേഖലയാണ് നേഴ്സിംഗ്. ലോകത്ത് ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും വലിയ വിഭാഗമാണ് ഇത്. പലപ്പോഴും നേഴ്സുമാരുടെ സേവനത്തിന്റെ പ്രാധാന്യം പൊതുസമൂഹം തിരിച്ചറിയാതെ പോകുന്നു എന്നതാണ് സത്യം. ഇത് ഓർമിക്കാനും അംഗീകരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ലോക നേഴ്സസ് ദിനവും.

നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയിൽ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തിൽ. ആ യുദ്ധത്തിൻ്റെ ഏറ്റവും മുൻനിരയിൽ, അക്ഷരാർത്ഥത്തിൽ, ജീവൻ പണയം വച്ചു പോരാടിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളിൽ ഒന്ന് നഴ്സുമാരാണ്.ഈ പോരാട്ടംത്തിൽ എത്രയോ നേഴ്‌സ് സഹോദരി സഹോദരന്മാർ ലോകത്തിന്റെ പലഭാഗത്തു നിന്നും നമ്മോട് വിടപറഞ്ഞ അവരുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമംത്തോടെ  നേരുന്നു നേഴ്‌സ് ദിനാശംസകൾ

ഇന്സൈഡ് ഒമാന്റെ നഴ്സസ് ദിന ആശംസകൾ

ഒമാനിൽ കോവിഡ്‌ ബാധിച്ച്‌ മരണപ്പെട്ട  മലയാളി നഴ്സ്  റുസ്താഖ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന  കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമംത്തോടെ  നേരുന്നു നേഴ്‌സ് ദിനാശംസകൾ

Leave a Reply

Your email address will not be published. Required fields are marked *