സൊഹാർ :
രാത്രിയെ പകലാക്കുന്ന വൈവിധ്യമാർന്ന കലാ സാംസ്‌കാരിക പരിപാടികൾ കൊണ്ട് സമ്പന്നമായ സൊഹാർ ഫെസ്റ്റ് വെൽ വേദിയിൽ അനുഗ്രഹീത പിന്നണീ ഗായിക സിതാര കൃഷ്ണ കുമാറും സംഘവും ഇന്നെത്തുന്നു.
സൊഹാർ ഫെസ്റ്റ് വെൽ വേദിയിൽ രാത്രി 7.30 നാണ് പരിപാടി.
നാലായിരത്തോളം ആളുകൾക്ക് പരിപാടി കാണാൻ സൗകര്യമുള്ള
വിശാലമായ സ്റ്റെജിൽ ആധുനീക ശബ്ദ വെളിച്ച വിന്യാസത്തിൽ മലയാളികൾ കേൾക്കാൻ കൊതിച്ച ഒരു പിടി നല്ല ഗാനങ്ങളുമായി സിതാര എത്തുമ്പോൾ കുളിരുള്ള കാലാവസ്ഥയുടെ അകമ്പടിയോടെ മനസ്സിലും കാതിലും അതൊരു കുളിർമഴയാവും എന്നതിൽ സംശയമില്ല.
ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ സ്വന്തം ഗായികയ്ക്ക് സോഹാർ ഫെസ്റ്റ് വെൽ വേദിയിൽ പാടാൻ ക്ഷണിച്ചത് പ്രവാസികൾക്ക് കിട്ടിയ ക്രിസ്മസ് ന്യൂ ഇയർ സമ്മാനമാണെന്ന് പലരും കരുതുന്നു.
സൊഹാർ ഫെസ്റ്റ് വെല്ലിൽ ജി സി സി, അറബ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി വലിയ കലാകാരന്മാർ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു മലയാളി പിന്നണി ഗായിക എത്തുന്നത് ആദ്യം.
ഡൂഡ്ലീസ് ബ്രാൻഡിംഗ് കമ്പനിയാണ് ‘സിതാര ഇൻ സൊ ഹാർ ‘ എന്ന പരിപാടിയുടെ നടത്തിപ്പ്.
പ്രമുഖ ജ്വല്ലറി ഗ്രുപ്പ് ആയ സീ പേൾസ് ആണ് മുഖ്യ പ്രയോജകർ സലാല, മസ്‌കത്ത്, സോഹാറിലെ ഇന്നത്തെ പരിപാടിയടക്കം ഡൂഡ്ലീസിന്റെ മൂന്ന് വേദികളിൽ സിതാര പാടിയിട്ടുണ്ടെന്ന് പ്രോഗ്രാം ഡയറക്ടർ ജസ് വാൻ അബ്ദുൽ കരീം പറഞ്ഞു.
സിതാരയുടെ പരിപാടിയിൽ വർണ്ണ കാഴ്ചകളുമായി നവജ്യോതി ഡാൻസ് സ്കൂൾ അംഗങ്ങളുടെ സിനിമാറ്റിക് ഡാൻസ് ഫ്യൂഷൻ പരിപാടിയും അരങ്ങേറും.
വൈകീട്ട് 5 മണിക്ക് ഗേറ്റ് തുറക്കുന്നതും കൃത്യം 7.30 ന് പരിപാടി ആരംഭിക്കുന്നതും ആയിരിക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ ജംഷാദ് സലാല പറഞ്ഞു.
സൊഹാറിലെയും പരിസരങ്ങളിലെയും നിരവധി കലാ സാംസ്‌കാരിക സംഘടന പ്രവർത്തകരും വാണിജ്യ സ്ഥാപനങ്ങളും കൂട്യ്മകളും ചേർന്നാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ടിക്കറ്റ് വെച്ചുള്ള പരിപാടിയല്ലെങ്കിലും സൊഹാർ ഫെസ്റ്റ് വെൽ
നഗരിയിലെ തിരക്ക് നിയന്ത്രിക്കാൻ പാസ്സ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സഘാടകർ പറഞ്ഞു.