മസ്കറ്റ് :
ഒമാനിലെ മലയാളി കൂട്ടായ്മയായ ഫ്രൈഡേ ഇന്റർനാഷനലിന്റെ ബിരിയാണി ഫെസ്റ്റ് ഡിസംബർ 20ന് വെള്ളിയാഴ്ച്ച രണ്ട് മണിക്ക്അൽഖൂദിലെ ഗോൾഡൻ പാർക്കിൽ വെച്ച് നടക്കുമെന്ന്
സംഘാടകര്‍ വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.
റമസാന്‍ മാസത്തിനു മുന്നോടിയായി മസ്ക്കറ്റിലെ പരിസര പ്രദേശങ്ങളിലെ പാചക പ്രിയര്‍ക്കും പുതിയ രുചിക്കൂട്ടുകള്‍ തേടുന്നവര്‍ക്കും ബിരിയാണികളുടെ രുചി വൈവിധ്യങ്ങളെ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുകയാണ് ബിരിയാണി ഫെസ്റ്റ്.
അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുത്ത 15 മത്സരാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക. മസ്ക്കറ്റിലെ പ്രമുഖയായ ഫുഡ് വ്‌ളോഗര്‍ നസ്രിയ മുഖ്യാഥിതി ആയി പങ്കെടുക്കും. മാജിക്ക് മാസ്റ്റര്‍ നയിക്കുന്ന മാജിക്ക് ഷോ, ഗായകര്‍ ഒരുക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് ഫ്രൈഡേ ഇന്റർനാഷണൽന്റെ നിലവിലെ പ്രസിഡന്റ് ആഷിഫ് മെഹ്ബൂബ് വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.
