മസ്കറ്റ് : എസ് ഐ സി മസ്‌ക്കറ്റ് സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു. മസ്കറ്റ് സുന്നി സെന്റർ ഓഫീസിൽ ചേർന്ന യോഗം എസ് ഐ സി ആസിമ മേഖല പ്രസിഡന്റ് ശൈഖ് അബ്‌ദുറഹ്‌മാൻ മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഷാജിദ്ധീൻ ബഷീർ അധ്യക്ഷത വഹിച്ച യോഗം ഉസ്താദ് മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ ഉദ്‌ഘാടനം ചെയ്തു. സലീം കോർണിഷ് അംഗങ്ങളെ സ്വാഗതം ചെയ്തു. റിട്ടേർണിംഗ് ഓഫിസർ എസ് ഐ സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുക്കൂർ ഹാജി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. എസ് ഐ സി ഓർഗനൈസർ കെ എൻ എസ് മൗലവി, എസ് കെ എസ് എസ് എഫ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശക്കീർ ഹുസൈൻ ഫൈസി ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി സന്നിദ്ധരായിരുന്നു.
പ്രെസിഡന്റായി ശൈഖ് അബ്ദുറഹ്മാൻ മുസ്ലിയാരെയും ജനറൽ സെക്രട്ടറിയായി ഷബീർ അന്നാരയെയും ട്രഷർ ആയി ശംസുദ്ധീൻ ഹാജി അൽ ഹൂത്തിയെയും ഉപദേശക സമിതി ചെയർമാനായി സുബൈർ ഹാജി അംറാത്തിനെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: വർക്കിങ് പ്രസിഡന്റ് അബ്ദുള്ള യമാനി, വർക്കിങ് സെക്രട്ടറി ഇർഷാദ് കള്ളിക്കാട് ഓർഗനൈസിങ് സെക്രട്ടറി ജമാൽ ഹമദാനി.
വൈസ് പ്രസിഡന്റുമാർ സലീം കോർണിഷ്, ഷാഫി കോട്ടക്കൽ, മുഹമ്മദ് ബയാനി
ജോ :സെക്രട്ടറിമാർ മുസ്തഫ ചെങ്ങളായി, നാസർ ചപ്പാരപ്പടവ്, അഷ്‌കർ പുളപ്പാറ
വൈസ് ചെയർമാൻമാർ അബ്ബാസ് ഫൈസി കാവനൂർ, ഷാജുദ്ധീൻ ബഷീർ, അലി കാപ്പാട്
മറ്റു മെമ്പർമാരായി അസീസ് ഹാജി കുഞ്ഞി പള്ളി, റിയാസ് മേലാറ്റുർ, അഷ്‌റഫ് കതിരൂർ, ജാഫർഖാൻ, ഫാസിൽ കണ്ണാടിപ്പറമ്പ്, റയീസ് അഞ്ചരക്കണ്ടി എന്നിവരെയും തെരെഞ്ഞെടുത്തു.