സലാല: ഇഖ്റ കെയർ സലാല സംഘടിപ്പിച്ച മാനവിക പുരസ്കാരം ഒ.അബ്ദുൽ ഗഫൂറിന് സമ്മാനിച്ചു. ഇഖ്റ കെയർ സലാല നൽകുന്ന നൗഷാദ് നാലകത്ത് മാനവിക അവാർഡ് ജീവകാരുണ്യ പ്രവർത്തകനും അബുതഹ്നൂൻ ഗ്രൂപ്പ് എം.ഡിയുമായ ഒ.അബ്ദുൽ ഗഫൂറിന് സമ്മാനിച്ചു.
സലാല ലുബാൻ പാലസ് ഹാളിൽ ദോഫാർ ലേബർ കെയർ ഡിപ്പാർട്ട്മെന്റ് ഡയറക്ൾടർ നായിഫ് അഹമ്മദ് ഷൻഫരി, ദോഫാർ കൾച്ചറൽ സ്പോട്സ് ആന്റ് യൂത്തിലെ എ.ജി.എം. ഫൈസൽ അലി അൽ നഹ്ദി എന്നിവർ ചേർന്നാണ് അവാർഡ് നൽകിയത്.
ഇമാം മുഹമ്മദ് സാലഹിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ ഡോ: ഷാജിദ് മരുതോറ അദ്ധ്യക്ഷം വഹിച്ചു. ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ.സനാതനൻ, ഇന്ത്യൻ സ്കൂൾ സലാല പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, മുൻ അവാർഡ് ജേതാക്കളായ ഡോ. നിസ്താർ, റസൽ മുഹമ്മദ്, നാസർ പെരിങ്ങത്തൂർ, സിജോയ് പേരാവൂർ എന്നിവർ സംസാരിച്ചു. ഇമാം മുഹമ്മദ് സാലഹ് ഖുർആൻ പാരായണം നടത്തി.
പ്രവാസികളുടെ ആവശ്യങ്ങളെ കൈമെയ്മറന്നു സഹായിക്കുന്ന ഒ.അബ്ദുൽ ഗഫൂറിനെ സലാലയിലെ പ്രവാസി സമൂഹം എത്ര മാത്രം സ്നേഹിക്കുന്നുവെന്നതിന്റെ സാക്ഷ്യ പത്രം കൂടിയായിരുന്നു നാല്പതു വയസ്സിൽ 55 തവണ രക്തദാനം നിർവ്വഹിച്ച സുനിൽ നാരായണൻ, സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുറ്റ്യാടി എന്നിവരെയും ആദരിച്ചു.
‘മാനവികത’ തലക്കെട്ടിൽ പ്രമുഖ സോഷ്യൽ മീഡിയ അനലിസ്ററ് ഡോ. അനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഓട്ടക്കലങ്ങളിൽ നിന്ന് ചോർന്ന് പോകുന്ന വെള്ളമാണ് നാട്ടിൽ പുതുനാമ്പുകൾ ഉണ്ടാവാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. തുളുമ്പാത്ത കുടങ്ങൾ സ്വാർത്ഥയുടെതാണ്. പ്രവാസികൾ പൊതുവെ ഓട്ടക്കുടങ്ങളാണെന്നും അതിനാൽ നന്മ ബാക്കിയാക്കുന്നവർ അവരാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. കെ.സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, നാസർ പെരിങ്ങത്തൂർ, സിജോയ് പേരാവൂർ, റസൽ മുഹമ്മദ്, സാബു ഖാൻ, ഡോ. നിഷ്താർ എന്നിവർ സംബന്ധിച്ചു. കൺവീനർ ഡോ. ഷാജിദ് മരുതോറ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇമാം മുഹമ്മദ് സാലഹ് ഖുർആൻ പാരായണം നടത്തി. ഹുസൈൻ കാച്ചിലോടി സ്വാഗതവും സ്വാലിഹ് തലശ്ശേരി നന്ദിയും പറഞ്ഞു.
നൗഫൽ കായക്കൊടി, സൈഫുദ്ധീൻ എ, അബ്ദുൽ റഹ്മാൻ, മൊയ്ദു മയ്യിൽ, ഷൗക്കത്ത് വയനാട്, ഫായിസ് അത്തോളി, നൗഷാദ്, റഹീം തലശ്ശേരി എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. ഫിദ സുബൈറാണ് പരിപാടി നിയന്ത്രിച്ചത്. ജീവകാരുണ്യ മേഖലയിലെ പ്രവർത്തനത്തിന് നൽകി വരുന്ന അവാർഡ് കഴിഞ്ഞ വർഷങ്ങളിൽ റസൽ മുഹമ്മദ്, ഡോ. നിഷ്താർ എന്നിവർക്ക് സമ്മാനിച്ചിരുന്നു.