മസ്കറ്റ് : റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവാസി ക്ഷേമനിധി ക്യാമ്പയിൻ ഈ മാസം 13നു വെള്ളിയാഴ്ച പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ന്റെ റൂവി ഖുറം ബ്രാഞ്ചുകളിൽ 10 മണി മുതൽ 4 മാണി വരെ നടക്കും .
കേരള സർക്കാർ, പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഉന്നമനത്തിനും സംരക്ഷണത്തിനുമായി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് കേരള പ്രവാസി ക്ഷേമനിധി .ഒമാനിലെ മലയാളികളെ കേരള പ്രവാസി നോർക്ക കാർഡിന്റെയും പ്രവാസി ക്ഷേമ നിധിയുടെ ഭാഗമാക്കാനുള്ള അവസരം ഒരുക്കുകയാണ് റൂവി മലയാളി അസോസിയേഷൻ ഇ സാമൂഹിക പ്രതിപദ്ധതിയുള്ള പ്രോഗ്രാമിലൂടെ മുന്നോട്ട് വയ്ക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു .
പ്രവാസി ക്ഷേമനിധിയിൽ അംഗത്വമാവാൻ വേണ്ട രേഖകൾ പാസ്പോർട്ട് ഫ്രണ്ട് പേജ് (സെൽഫ് അറ്റെസ്റ്റഡ് ) ,പാസ്പോർട്ട് അഡ്രസ് പേജ് (സെല്ഫ് അറ്റെസ്റ്റഡ് ) ,ഫോട്ടോ ,ഒമാൻ ഐഡി കാർഡ് കോപ്പി (ഫ്രണ്ട് ആൻഡ് ബാക്ക് ) (സെൽ F അറ്റെസ്റ്റഡ് ),ആധാർ കാർഡ് കോപ്പി (സെൽഫ് അറ്റെസ്റ്റഡ് ) എന്നി രേഖകളാണ് കൊണ്ടുവരേണ്ടത്.ഞങ്ങൾ നൽകുന്ന പുരുഷോത്തം കാഞ്ചിയുടെ ഫോം ഫിൽ ചെയ്തു വരികയാണെങ്കിൽ എളുപ്പത്തിൽ നിങ്ങളുടെ രജിസ്‌ട്രേഷൻ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മടങ്ങാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപെടുക (ഫൈസൽ ആലുവ 92843678,ഷാജഹാൻ 95712536)