“
നിസ്‌വ: മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ടേഷൻ ചെക്കിങ്ങുമായി ബന്ധപ്പെട്ട് നിസ്‌വ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന സ്കൂളിലേക്ക് വരുന്നതും പോകുന്നതുമായ യാത്രാ വിഷയത്തിൽ ഉണ്ടായ പ്രയാസങ്ങൾ എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിസ്‍വ ഇന്ത്യൻ അസോസിയേഷൻ സ്കൂൾ അധികാരികൾക്ക് നിവേദനം നൽകി.
ഒമാൻ ഗവൺമെൻറ് അംഗീകരിക്കുന്ന രീതിയിലുള്ള യാത്രാ സംവിധാനം നിലവിൽ വരുത്തണമെന്ന് ആവശ്യപ്പെട്ടു. നിസ്‌വ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് സുനിൽ പൊന്നാനി, സെക്രട്ടറി റെജി ആറ്റിങ്ങൽ, ടോമിയോ, സീനിയർ അംഗം മധു പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പലുമായി ചർച്ച നടത്തി. ഗതാഗത സംവിധാനം പുനർ ക്രമീകരിക്കാൻ സ്കൂളിന്റെ ഭാഗത്തുനിന്നും ചർച്ചക്കും എല്ലാ സഹായസഹകരണങ്ങളും ഉണ്ടാവുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.