മസ്കറ്റ്
ഒമാനിലെ മത്രയിൽ താമസ കെട്ടിടത്തിന് മുകളിൽ പാറ ഇടിഞ്ഞു വീണു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ സംഭവസ്ഥലത്തെത്തി 17 താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും താമസക്കാരെ വേഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.