സോഹാർ: സൊഹാർ  മലയാളി സംഘം ഒൻപതാമത് യൂത്ത്ഫെസ്റ്റിവലിന്റ  ഭാഗമായി നടക്കുന്ന സ്റ്റേജിതര മത്സരങ്ങൾ അരങ്ങേറി.
സോഹാർ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഹാളിൽ സംഘടിപ്പിച്ച  കഥാ-കവിതാ-ചിത്ര രചനാ മത്സരങ്ങൾ സോഹാർ മലയാളി സംഘം പ്രസിഡന്റ്‌ മനോജ്‌ കുമാർ,  വൈസ് പ്രസിഡന്റ്‌ സുനിൽകുമാർ, ജനറൽ സെക്രട്ടറി വാസുദേവൻ പിട്ടൻ, കൺവീനർ വാസുദേവൻ, ട്രഷറർ റിജു വൈലോപ്പള്ളി, കൾച്ചറൽ സെക്രെട്ടറി ജയൻ മേനോൻ ലേഡീസ് വിംഗ് കോർഡിനേറ്റർ ജ്യോതി മുരളി, ചിൽഡ്രൻസ് വിംഗ് കോർഡിനേറ്റർ രാധിക ജയൻ തുടങ്ങിയവരുടെയും
വേദിയിൽ എത്തിയ മത്സരാർത്ഥികളുടെയും സാന്നിധ്യത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സോഹാർ പ്രസിഡന്റ്‌  രാജേഷ് കൊണ്ടാല ഉത്ഘാടനം നിർവഹിച്ചു  

രാവിലെ പത്തു മണിമുതൽ വൈകിട്ട് ഏഴുമണിവരെ, സബ്ജൂനിയർ –  ജൂനിയർ – സീനിയർ -ഓപ്പൺ വിഭാഗങ്ങളിൽ 175 ൽ അധികം മത്സരാർഥികൾ പങ്കെടുത്ത മത്സരം മലയാളി സംഘം ഭാരവാഹിയും സോഹാർ യൂണിവേഴ്സിറ്റി അധ്യാപകനുമായ ഡോക്ടർ ഗിരീഷ് നാവത്തിന്റെ മേൽനോട്ടത്തിൽ നടന്നു. മത്സരയിനങ്ങളുടെ മൂല്യനിർണയം അതാതു മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾ നിർവ്വഹിച്ചു അടുത്ത മാസം ഒന്ന് രണ്ട് തീയതികളിൽ സോഹാറിൽ നടക്കുന്ന സ്റ്റേജ് മത്സരയിനങ്ങളുടെ ഫല പ്രഖ്യാപനത്തിൽ സ്റ്റേജിതര മത്സരങ്ങളുടെ ഫലവും പ്രസ്സിദ്ധീകരിക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *