സൊഹാർ:
ബാത്തിന സൗഹൃദ വേദി എൻ എച്ച് പി ഇവന്റ്സുമായി ചേർന്ന് 2025 ജനുവരി 31 സൊഹാറിലെ അൽവാദി ഹോട്ടൽ ഗ്രൗണ്ടിൽ അരങ്ങേറുന്ന മെഗാ ഷോ ആയ
‘ ബാത്തിനോത്സവം 2025 ‘ന്റെ  സ്വാഗത  രൂപീകരണ യോഗം വെള്ളിയാഴ്ച്ച വൈകീട്ട്  സൊഹാറിലെ മലബാർ പാരീസ് റെസ്റ്റോറന്റ് ഹാളിൽ നടന്നു.
250 അംഗ കമ്മറ്റി നിലവിൽ വന്നു.

യോഗത്തിൽ ജനറൽ കൺവീനർ രാമചന്ദ്രൻ താനുറിനെയും, കൺവീനർ മാരായി തമ്പാൻ തളിപ്പറമ്പ, സജീഷ് ജി ശങ്കർ, വാസുദേവൻ പിട്ടൻ,
ചെയർമാനായി, രാജേഷ് കെ. വി
വൈസ് ചെയർമാൻ വാസുദേവൻ, സിറാജ് തലശ്ശേരി  മജീദ് ആർ. ഐ, എന്നിവരും

രക്ഷാധികാരികൾ  ഡോക്ടർ റോയ് പി വീട്ടിൽ, മനോജ്‌ കുമാർ ബദറുൽ സമ, കെ. ആർ. പി വള്ളികുന്നം, എന്നിവരും

ഫിനാൻസ് കൺവീനർ മുരളി കൃഷ്ണൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ സിറാജ് തലശ്ശേരി.
വളണ്ടിയർ കൺവീനർ ജയൻ എടപ്പറ്റ, സ്റ്റേജ്,  ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ നവാസ് മൂസ.
ഫുഡ്‌ കമ്മറ്റി, സുരേഷ് ഫലജ്.
പബ്ലിക് റിലേഷൻ & ട്രാൻസ്‌പോർട് കൺവീനർ അശോകൻ സഹം,
മെഡിക്കൽ
ഡോക്ടർ ആസിഫ്, ഡോക്ടർ ഷാജി.
റാഫിൾ കൂപ്പൺ ഷഫീക്,
റിസപ്ഷൻ ഹസിത, ലിൻസി.
ഗസ്റ്റ്‌ റിലേഷൻ ജാസ്മിൻ, അനൂജ
ട്രഷറർ സജീഷ് ജി ശങ്കർ.
എന്നിവരെയും തെരഞ്ഞെടുത്തു.
കേരളത്തിലെ ഉത്സവമേളങ്ങൾ അതിന്റ തനിമയോടെ ഒമാനിലെ സൊഹാറിൽ നടക്കുന്ന ബാത്തിനൊത്സവ പരിപാടിയിൽ അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു.
നാട്ടിലെ പ്രശസ്ത പിന്നണി ഗായിക ഗായകരുടെ ഗാനമേള, മിമിക്രി, ക്‌ളാസിക്കൽ ഡാൻസ്, വിവിധ കലാ പരിപാടികൾ, ചെണ്ടമേളം, ഘോഷയാത്ര, പുലി കളി,താലപ്പൊലി, ഒപ്പന, മാർഗം കളി, തിരുവാതിര, ഒമാനി പാരമ്പര്യ കലാരൂപങ്ങൾ, മറ്റു കലാ വരവുകളും ഉൾകൊള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര മുഖ്യ പരിപാടിയാകും.
മന്ത്രിമാർ, കലാ സാഹത്യ പ്രമുഖർ ഉൾപ്പടെ സാംസ്‌കാരിക പരിപാടികളിൽ  പങ്കെടുക്കും.

2024 ഒക്ടോബർ 4 ന് നിശ്ചയിച്ച ബാത്തിനൊത്സവം വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റി വെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *