മബെല  :അൽ സലാമ പോളിക്ലിനിക്കും  കൈരളി മബേലയും സംയുക്തമായി ഒമാൻ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ അൽ സലാമ പോളിക്ലിനിക് മബേലയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആതുരസേവനരംഗത്തു പത്തു വർഷം പൂർത്തിയാക്കിയ അൽ സലാമ, വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ രക്തദാന ക്യാമ്പിൽ എഴുപതോളംപേർ രക്തദാതാക്കളായി. 

പ്രസ്‌തുത പരുപാടിയിൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ റഷീദ് അലി, ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ ടി ടി സിദിഖ് മങ്കട,സീനിയർ മാർക്കറ്റിംഗ് മാനേജർ നികേഷ് പൂന്തോട്ടത്തിൽ,കൈരളി മബേല അംഗങ്ങളായ സജീഷ്,സുജിത്ത്,ശശി സി പി, അൻസാർ,പ്രജിഷ,സോന,അശ്വതി,അനിൽ കോടിയേരി,നവീൻ,റമീനാസ്,വിനോദ് എന്നിവരും പങ്കെടുത്തു.

രക്തദാതാകയ്ക്കു 82 ഒമാനി റിയാലിന്റെ ഹെൽത്ത് പാക്കേജ് സൗജന്യമായി നൽകി കൂടാതെ , ഒരു വർഷത്തെ സൗജന്യ പരിശോധന കാർഡും ക്യാമ്പിൽ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *