മസ്കറ്റ് : SKSSF ഒമാൻ നാഷണൽ കമ്മിറ്റി സെപ്റ്റംബർ 28 ശനിയാഴ്ച റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വെച്ച് നടത്തുന്ന “ഇഷ്‌ഖ് മജ്‌ലിസ്” എന്ന നബിദിന പ്രോഗ്രാമിന്റെ ഓൺലൈൻ പ്രചരണ ക്യാമ്പയിൻ പ്രമുഖ പ്രാസംഗികൻ സിംസാറുൽ ഹഖ് ഹുദവി അമിറാത്തിൽ നടന്ന മദീന പാഷൻ മജ്ലിസിൽ വെച്ച് ഉത്ഘാടനം നിർവഹിച്ചു. ഇഷ്‌ഖ് മജ്‌ലിസ് ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം നേതൃത്വം നൽകുന്ന പരിപാടിയിൽ ഖാജ ഹുസൈൻ ദാരിമിയും ഒമാനിലെ പണ്ഡിതരും മറ്റു പ്രമുഖരും പങ്കെടുക്കുമെന്ന് ഇഷ്‌ഖ് മജ്‌ലിസ് പ്രോഗ്രാം സ്വാഗത സംഘം വാർത്ത കുറിപ്പിൽ അറിയിച്ചു