“മസ്കറ്റ് : ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ രണ്ടാം വാർഷികവും ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. സംഘടനയുടെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായ “കൊല്ലത്ത് ഒരില്ലം” എന്ന ഭവനപദ്ധതി പരിപാടിയിൽ ഉൽഘാടനം ചെയ്തു. ദീർഘകാലം പ്രവാസി ആയിട്ടും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കാത്ത ജില്ലക്കാരായ പ്രവാസികളെയോ അല്ലെങ്കിൽ മുൻ പ്രവാസികളെയോ ആണ് ഭവന പദ്ധതിക്കായി പരിഗണിക്കുക. അർഹത മാത്രമാണ് മാനദണ്ഡം.ചടങ്ങില്‍ വൈഗ കുണ്ടറ സിജു, നിഹാസ് എലൈറ്റ്, അഖില്‍ കൊച്ചിന്‍, Dr. ഹക്കീം എന്നിവർ പങ്കെടുത്തു. പദ്ധതിക്ക് വേണ്ടിയുള്ള ആദ്യ സംഭാവന പത്മകുമാറിന് വേണ്ടി വൈസ് പ്രസിഡന്റ് രതീഷ് കൈമാറി. പരിപാടിയോടനുബന്ധിച്ചു ‘ വിവിധ കലാ കായിക മത്സരങ്ങള്‍, നൃത്തങ്ങള്‍, തിരുവാതിര, പൂക്കളം, മാവേലിയെ വരവേല്‍പ്, സൂപ്പർ സിങ്ങേഴ്സ് മസ്കറ്റ് അവതരിപ്പിച്ച മ്യൂസിക് ട്രീറ്റ്, ഞാറ്റുവേല ഫോക്ക് മ്യൂസിക് ലൈവ് തുടങ്ങിയ നിരവധി ആഘോഷങ്ങള്‍ നടന്നു വിഭവ സമൃദ്ധമായ ഓണസദ്യ യും ഒരുക്കിയിരുന്നു. അസ്സോസിയേഷൻ പ്രസിഡന്റ് കൃഷ്ണേന്ദു അധ്യക്ഷതവഹിച്ചു. ബിജുമോന്‍ സ്വാഗതവും ജാസ്മിൻ നന്ദി യും പറഞ്ഞു. സജിത്, പത്മചന്ദ്ര പ്രകാശ്, ശ്രീജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.