മസ്കറ്റ് ഒമാനിലെ ഹൈമ വിലായത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിൽ നാലുപേർ മരിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതൊരിറ്റി അറിയിച്ചു. അപകടത്തിൽ ഒരാൾക്ക് നിസ്സാരമായി പരിക്കേറ്റു. ട്രക്ക് വാഹനത്തിൽ ഇടിച്ചാണ് അപകടം. അൽ വുസ്ത ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ അഗ്നിശമന സേനാംഗങ്ങൾ തീപിടിത്തം കൈകാര്യം ചെയ്തതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സാമൂഹ്യ മാധ്യമമായ എക്സിൽ അറിയിച്ചു. അപകടത്തിൽ പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.