മസ്കറ്റ് : വയനാട് ദുരിതത്തിൽ കുടുംബത്തിലെ 13 പേരെ നഷ്ട്ടപെട്ട അഷ്റഫ് മസ്കറ്റിൽ തിരിച്ചെത്തി. പൊതു പ്രവർത്തകൻ കൂടിയായ അഷറഫ് ബർക്ക കെ എം സി സി യുടെ പ്രസിഡന്റ് ആണ്. മസ്കറ്റ് കെഎംസിസി കൊയിലാണ്ടിമണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച അഷ്റഫിനെ താമസ സ്ഥലത്തെത്തി സന്ദർശിച്ചു. ഉരൾ പൊട്ടൽ സംബന്ധിച്ചും തുടർന്ന് ഉറ്റവർ നഷ്ടപ്പെട്ട വേദനയും ഉൾപ്പെടെ ഒരുപാട് അനുഭവങ്ങൾ അഷറഫ് പ്രവർത്തകരുമായി പങ്ക് വച്ചു . അനുഭവങ്ങൾപറയുംബോൾ അഷ്റഫ് വികാരാധീനനായി പൊട്ടികരഞ്ഞത് കണ്ട് നിന്നവരെയും വികാരാധീനരാക്കി. അവിടെ മരിച്ചു വീണ ഓരോ ആളുകളെ കുറിച്ച് അഷ്റഫ് പറഞ്ഞപ്പോൾ അത് ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല. ഇനിയും ഒരു പാട് മൃതദേഹങ്ങൾ കിട്ടാൻ ഉണ്ട്. സന്നദ്ധ പ്രവർത്തനം നടത്തുന്ന വൈറ്റ് ഗാർഡ്, വിഖായ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ എത്ര എടുത്തു പറഞ്ഞാലും മതി വരില്ല, അത്രയും വീല പ്പെട്ടതായിരുന്നു അവരുടെ പ്രവർത്തനമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു ദുരിതശേഷം അഷ്റഫ് വ്യാഴാഴ്ച്ച രാത്രി ആണ് മസ്കറ്റിൽ തിരിച്ചെത്തിയത് കൊയിലാണ്ടി മണ്ഡലം മസ്കറ്റ് കെ എം സി സി ഭാരവാഹികളായ റസാക്ക് മുകച്ചേരി ഉബൈദ് നന്തി മുനീർകോട്ടക്കൽഷാജഹാൻമുശ്രിഫ് എന്നിവരുടെസാനിധ്യത്തിലായിരുന്നുസന്ദർശനം. ബർക്ക കെഎം സിസി നേതാക്കളായ ഖലീൽ നിസാം റാഫി എന്നിവരുംസന്നിഹ് തരായിരുന്നു.