സലാല : ഖരീഫ് സീസണിൽ പൊടിപടലങ്ങളും മഴയുമടക്കം പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറഞ്ഞുപോകുന്നതിനെതിരെ റോയൽ ഒമാൻ പോലീസിന്റെ മുന്നറിയിപ്പ്. വാഹനത്തിന്റെ മുൻ ഭാഗത്തെയും പിൻ ഭാഗത്തേയും നമ്പർ പ്ലേറ്റുകൾ മുഴുവൻ സമയം വ്യക്തമായി ദൃശ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസ് പുറത്തിറക്കിയ സന്ദേശത്തിൽ നിർദേശിച്ചു. നമ്പർ പ്ലേറ്റുകൾ ദൃശ്യമല്ലെങ്കിൽ പിഴ ശിക്ഷ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *