മസ്കറ്റ് : ഒമാനിൽ മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള വേനൽ മാസങ്ങളിൽ അടിസ്ഥാന അക്കൗണ്ട് ഉള്ള റെസിഡൻഷ്യൽ വിഭാഗത്തിൻ്റെ വൈദ്യുതി ഉപഭോഗ ബില്ലുകൾ കുറയ്ക്കുമെന്ന് പബ്ലിക് സർവീസസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ ഉയർന്ന താപനില മൂലം ഈ മാസങ്ങളിൽ ഉയർന്ന വൈദ്യുത ഉപഭോഗവും തന്മൂലം ഉയർന്ന വൈദ്യുതി ബില്ലും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ ബില്ലുകളിൽ കുറവുണ്ടാകും.

അതേസമയം, 2023 ലെ അതേ നിരക്കിൽ 2024 ലെ വൈദ്യുതി ഉപഭോഗ യൂണിറ്റ് സെഗ്‌മെൻ്റുകളുടെ നിരക്ക് നിശ്ചയിക്കുന്നതായി അതോറിറ്റി പ്രഖ്യാപിച്ചു. മെയ് മാസത്തിൽ, 0-4000 കിലോവാട്ട് ഉപഭോഗമുള്ള ആദ്യ വിഭാഗത്തിലെ ഉപഭോക്താക്കൾക്ക് 15% വും, 4001 മുതൽ 6000 കിലോവാട്ട് വരെ ഉപയോഗിക്കുന്ന വിഭാഗങ്ങൾക്ക് 10% ആണ്, റിഡക്ഷൻ നിരക്കുകൾ.

അതേ സമയം ജൂൺ, ജൂലൈ, ആഗസ്റ്റ് മാസനങ്ങളിൽ 0-4000 കിലോവാട്ട് ഉപഭോഗമുള്ള ആദ്യ വിഭാഗത്തിലെ ഉപഭോക്താക്കൾക്ക് 20% വും, 4001 മുതൽ 6000 കിലോവാട്ട് വരെ ഉപയോഗിക്കുന്ന വിഭാഗങ്ങൾക്ക് 15% വും, ആയിരിക്കും റിഡക്ഷൻ നിരക്കുകൾ നൽകുക

Leave a Reply

Your email address will not be published. Required fields are marked *