തൃശ്ശൂർ, പുന്നയൂർക്കുളം, ചെമ്മണ്ണൂർ സ്കൂൾ റോഡിൽ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി (66)* ഹൃദയാഘാതം മൂലം നിസ്വയിൽ മരണപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് പത്തു ദിവസത്തെ വിസിറ്റ് വിസയിൽ ഒമാനിലെ എത്തിയത്. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നേരത്തെ ഒമാനിൽ ജോലി ചെയ്തിരുന്ന ആളാണ്.
നിസ്വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ഐസിഎഫ് വെൽഫയർ സമിതിയും ആക്സിഡൻ്റ് ആൻഡ് ഡിമൈസസ് ഒമാൻ ഭാരവാഹികളും അറിയിച്ചു.
ഖബറടക്കം ചമ്മന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ : കുഞ്ഞിമ്മു
മക്കൾ : നൂറിയ, നൗഫിയ, നജ്മൽ, നസ്ബ