മസ്കറ്റ്

ഒമാനിൽ വാണിജ്യ മേഖലയിലും, സർക്കാർ മേഖലയിലും ഡ്രോൺ പറത്തുന്നവർക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി  അറിയിച്ചു. വ്യോമയാന മേഖലയിൽ സുരക്ഷ ഉറപ്പാക്കുകയും , വ്യക്തികൾക്കും, സ്വത്തിനും, പരിസ്ഥിതിയ്ക്കും ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങൾ തടയുകയുമാണ് ലക്ഷ്യം. 2024 ഡിസംബർ 1 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകരിച്ച പരിശീലന കേന്ദ്രങ്ങളിൽ നിന്നുമാണ് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ട സർട്ടിഫിക്കറ്റ് കരസ്തമാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *