മസ്കറ്റ് : ടീം മൊബെല കുടുംബ കൂട്ടായിമ സി ബി എസ് ഇ പരീക്ഷയിലും സമസ്ത പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനം നൽകി ആദരിച്ചു. ഇബ്രാഹിം ഹാജി നേതൃത്വം നൽകിയ പരിപാടിക്ക് മൻസൂർ പൂക്കോട്ടൂർ സിദ്ധീഖ് തളിപ്പറമ്പ് സമീർ കണ്ണൂർ ഇസ്ഹാഖ് കോട്ടക്കൽ സലാം കൊടുവള്ളി ശിഹാബ് ചാവക്കാട് ഫക്രുദീൻ റാഷി മാനിപുരം ഷിറാസ് തലശ്ശേരി ഷബീർ കണ്ണൂർ സി കെ വി റാഫി എന്നിവർ സംബന്ധിച്ചു. ഐ ടി വിദഗ്ധൻ നമ്ഷിർ കുറ്റ്യാടി ഹസ്നത് ടീച്ചർ എന്നിവർ വിജയികളായ വിദ്യാർഥികളുമായി സംവദിച്ചു.