മസ്കറ്റ് : എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
ഇന്നത്തെ മസ്കറ്റ് കൊച്ചി വിമാനം (IX 443)
ഫ്ലൈറ്റ് റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
07 ദിവസം വരെ സൗജന്യമായി ടിക്കറ്റ് മാറ്റുകയോ, അല്ലെങ്കിൽ റീ ഫണ്ട് ചെയ്യുകയോ ചെയ്യാമെന്ന് എയർലൈൻസ് അറിയിച്ചു.
കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവീസുകളാണ് റദ്ദാക്കിയത്.
ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന.
വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് വിവരം അറിഞ്ഞത്. ഇത് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയതിന്റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിരുന്നില്ല.യാത്രക്കാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ എയർ ഇന്ത്യ എക്സ്പ്രസ് തയ്യാറായിട്ടില്ല.
കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി. ഷാർജ, *മസ്കറ്റ്*, ദമാം വിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. *മസ്കറ്റിൽ നിന്ന് ഉൾപ്പെടെ* കൊച്ചി വിമാനത്താവളത്തിൽ ഇന്നെത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്. ആഭ്യന്തര സർവീസുകളും മുടങ്ങിയിട്ടുണ്ട്. വിമാനം റദ്ദാക്കിയതിനെ തുടർന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ എക്സ് പേജിൽ യാത്രക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.