മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന സാബു ആനാപ്പുഴയും കുടുംബവും ഈദ് ആഘോഷത്തിൻ്റെ ഭാഗമായി ഒമാനിലെ വാദി സുമൂത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോഴാണ് ഒരു കുട്ടി വെള്ളത്തിൽ മുങ്ങി താഴുന്നത് കണ്ടത്. സ്വന്തം ജീവൻ പോലും പണയം വെച്ച് സാബു വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിൽ സാബുവും വെള്ളത്തിലേക്ക് താഴ്ന്നു പോയെങ്കിലും സമചിത്തത കൈവിടാതെ പാറയിൽ കാൽ മുട്ടുകൾകുത്തി കുട്ടിയെ ചേർത്തു പിടിച്ച് മുകളിലേക്ക് കുതിച്ച് പൊങ്ങി വന്ന സാബുവിനെയും കുട്ടിയെയും മറ്റു വിനോദ സഞ്ചാരികൾ ചേർന്ന് വലിച്ചു കേറ്റുകയായിരുന്നു.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് ആനാപ്പുഴ സ്വദേശിയായ സാബു ഒമാനിലെ മാവേലി പച്ചക്കറി മാർക്കറ്റിലാണ് ജോലി ചെയ്യുന്നത്.